തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കൂലി. പ്രഖ്യാപനം മുതൽ ഈ സിനിമയുടെ കാത്തിരിപ്പിലാണ് ആരാധകർ.
ചിത്രത്തിൽ നിന്നുള്ള ഓരോ അപ്ഡേഷനും കൗതുകത്തോടെ കേൾക്കുന്ന ആരധകർക്ക് വീണ്ടും ഒരു സർപ്രൈസ് ഒരുങ്ങുകയാണ്. അത് മറ്റൊന്നുമല്ല ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും സൗബിൻ ഷാഹിറും.
അതേസമയം സൗബിൻ ഷാഹിറിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് കൂലി. എന്നാൽ ഫഹദ് ഫാസിലിന് പകരമായാണ് സൗബിൻ ഷാഹിർ എത്തുന്നത്. ഡേറ്റ് ക്ളാഷിനെ തുടർന്നാണ് ഫഹദിന്റെ പിൻമാറ്റമെന്നാണ് റിപ്പോർട്ട്. ജൂലായ് 5ന് ഹൈദരാബാദിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച കൂലി ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുന്നു.
തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വർണ കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്രുതിഹാസൻ, സത്യരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങളായി എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണ് കൂലി. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.