ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളിലൂടെ മനം കവര്‍ന്ന താരമാണ് സനുഷ. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചതിനു ശേഷം ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടേയുമൊക്കെ മകളായാണ് ഈ താരം തുടക്കത്തില്‍ സിനിമയില്‍ നിറഞ്ഞുനിന്നത്. കുഞ്ഞിപ്പല്ലുകള്‍ കാണിച്ച് നുണക്കുഴിയുമായുള്ള ചിരിയായിരുന്നു അന്നത്തെ ട്രേഡ് മാര്‍ക്ക്. ബാലതാരത്തില്‍ നിന്നും നായികയായി അരങ്ങേറിയപ്പോഴും താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. തുടർന്ന് ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ‘ഇഡിയറ്റ്സി’ലും സനുഷ തന്നെയായിരുന്നു നായിക. ‘സക്കറിയായുടെ ഗർഭിണികൾ’ എന്ന ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടി.
സനുഷയുടെ സഹോദരനായ അനൂപും സിനിമയില്‍ സജീവമാണ്. അവനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷനാണെന്ന് താരം പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നിലപാടുകള്‍ തുറന്നുപറഞ്ഞാണ് ഈ താരം മുന്നേറുന്നത്.സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ആരാധകപിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് സനുഷ. താരജാഡകളില്ലാതെ ഇടപെടുന്ന താരത്തിനെക്കുറിച്ച് ആരാധകരും വാചാലരാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇതായിപ്പോൾ തന്റെ പുതിയ വിശേഷവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം .
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ടയെ കണ്ട സന്തോഷം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. അര്ജുന് റെഡ്ഡി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട എന്ന നടന് പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. തെലുങ്ക് ജനതയുടെ മാത്രമല്ല കേരളക്കരയിലും അദ്ദേഹത്തിന് ആരാധകരേറെയാണ്. താരത്തെ കാണാനും സംസാരിക്കാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നിരവധി പേരാണ് എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സനുഷ തന്റെ സന്തോഷം പങ്കുവെച്ചത്.വിജയ് ദേവരകൊണ്ടയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോയുമായാണ് സനുഷ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോ ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.
അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും താരം കുറിച്ചു. തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇത് കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ പരസ്യമായി പറയാന്‍ തുടങ്ങിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. എങ്കില്‍പ്പിന്നെ ഐലവ് യൂ പറഞ്ഞൂടേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിനിടയില്‍ അടുത്ത സിനിമയെക്കുറിച്ച് ചോദിച്ചും ആളുകള്‍ എത്തിയിട്ടുണ്ട്.
Vijay Devarakonda New Arjun Reddy Movie Latest Stylish ULTRA HD Photos Stills Images
തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഹരമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും കൊച്ചിയിലേക്ക് എത്തിയത്. മലയാളം അറിയില്ലെങ്കിലും ഈ സ്നേഹം നേരത്തേയും അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവുമായി ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിരുന്നു. അദ്ദേഹത്തിന്റെ കടുത്ത ആരാധികമാരിലൊരാളാണ് താനെന്ന് വ്യക്തമാക്കിയാണ് സനുഷയും എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷം പങ്കുവെച്ചത്.
sanusha – actress- reveals her wish- vijay devarkonda