ധനുഷ് – വെട്രിമാരൻ ചിത്രം വട ചെന്നൈ ഉപേക്ഷിച്ചു !

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് ധനുഷ് – വെട്രിമാരൻ ചിത്രമാണ് വട ചെന്നൈ . എന്നാൽ ചിത്രം പാതിവഴിക്ക് ഉപേക്ഷിക്കുകയാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത് .

വടക്കന്‍ ചെന്നൈയിലെ ചേരി നിവാസികളുടെ കുടിപ്പകയും അവരുടെ 35 വര്‍ഷത്തെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം. എ. സുബാസ്‌കാരന്‍, ധനുഷ്, വെട്രിമാരന്‍ എന്നിവര്‍ ചേർന്നു നിർമിച്ച ചിത്രത്തിന്റെ ആദ്യഭാഗം കഴിഞ്ഞ വർഷം റിലീസ് ചെയ്തു.

സിനിമ പുറത്തിറങ്ങയതിന് തൊട്ടുപിന്നാലെ വടക്കന്‍ ചെന്നൈയിലെ മത്സ്യത്തൊഴിലാളികള്‍ ചിത്രത്തിനെതിരേ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. ഇതാണ് രണ്ടാം ഭാഗത്തിനു തടസ്സമായി നിൽക്കുന്നത്. 

സിനിമയുടെ തുടർഭാഗം ചിത്രീകരിക്കാൻ മത്സ്യത്തൊഴിലാളികൾ ഒരുതരത്തിലും സമ്മതിക്കില്ലെന്ന നിലപാടാണ്. അതിനാൽ തന്നെ രണ്ടാംഭാഗം അവിടെ ചിത്രീകരിക്കുന്നത് എളുപ്പമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പ്രോജക്ട് ഉപേക്ഷിക്കുന്നതെന്ന് സിനിമയോട് അടുത്തവൃത്തങ്ങൾ പറയുന്നു.

ധനുഷ്, ഐശ്വര്യ രാജേഷ്, ആൻഡ്രിയ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ വടചെന്നൈ  ഏകദേശം 50 കോടി വരുമാനവും നേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് സമയത്തു തന്നെ മൂന്ന് ഭാഗങ്ങളായാണ് വടചെന്നൈ ഒരുക്കുന്നതെന്ന് സംവിധായകൻ പ്രഖ്യാപിക്കുകയും ചെയ്തതാണ്. കൂടാതെ രണ്ടാം ഭാഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം ഭാഗങ്ങള്‍ ആ സമയത്ത് ചിത്രീകരിക്കുകയും ചെയ്തു.‌‌

vada chennai second part dropped

Sruthi S :