നിത്യ മേനോന് ശേഷം സന്തോഷ് വര്‍ക്കിയുടെ പുതിയ ക്രഷ്; അവരൊക്കെ ബഡാപാര്‍ട്ടികള്‍ ആണെന്നും സന്തോഷ് വര്‍ക്കി

മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റര്‍ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സന്തോഷിനെ പിന്നീട് പ്രേക്ഷകര്‍ കാണുന്നത് നടി നിത്യാ മേനോനുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ കൂടിയാണ്. നിത്യാ മേനോനോട് കടുത്ത പ്രണയമാണെന്നും കുറെ വര്‍ഷങ്ങളായി നിത്യയുടെ പിറകെയാണ് താന്‍ എന്നൊക്കെ സന്തോഷ് തുറന്നു പറഞ്ഞിരുന്നു.

നിത്യയും ഇത് അംഗീകരിച്ചിരുന്നു. ഭയങ്കര ശല്യമാണ് എന്നായിരുന്നു നിത്യ പ്രതികരിച്ചത്. പിന്നാലെ ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയുടെ പുതിയ ഒരു പ്രസ്താവനയാണ് ശ്രദ്ധ നേടുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്നത് കീര്‍ത്തി സുരേഷിനെ കുറിച്ചാണ്. കീര്‍ത്തി സുരേഷിനെ വളരെയധികം ഇഷ്ടമാണ് എന്നും എന്നാല്‍ പിറകെ നടക്കാന്‍ ഒന്നും താനില്ല എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

അതിന്റെ കാരണവും സന്തോഷ് പറയുന്നുണ്ട്. അച്ഛന്‍ സുരേഷ് കുമാറും മോഹന്‍ലാലും തമ്മില്‍ അടുത്ത സുഹൃത്തുക്കളാണ്. അവരൊക്കെ ബഡാപാര്‍ട്ടികള്‍ ആണ്. മാത്രമല്ല ഒന്ന് പുറകെ നടന്നതിന്റെ അനുഭവിച്ചതാണ്. ഇപ്പോള്‍ അത്തരം ചിന്തകള്‍ ഒന്നും തന്നെ മനസ്സിലില്ല. വാശിയിലെ കീര്‍ത്തിയുടെ അഭിനയം കണ്ടപ്പോള്‍ കീര്‍ത്തി ആറാടുകയാണെന്നാണ് തോന്നിയിരുന്നത്.

എന്ന് വച്ചു പിന്നാലെ നടക്കാനും ഇഷ്ടമാണെന്ന് പറയാന്‍ ഒന്നും താനില്ല എന്നും സന്തോഷ് പറയുന്നു. സാമ്പത്തികമായി താന്‍ മുന്‍പന്തിയില്‍ തന്നെയാണ് തന്റെ കുടുംബം. എന്നാല്‍ സന്തോഷം ഒട്ടുമില്ലാത്ത ജീവിതമാണ് നിലവില്‍ തനിക്കുള്ളതെന്നും സന്തോഷ് വര്‍ക്കി പറയുന്നുണ്ടായിരുന്നു.

അതേസമയം കീര്‍ത്തി സുരേഷ് ഇക്കാര്യത്തെ കുറിച്ച് യാതൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. അടുത്ത സമയത്തായിരുന്നു ബിഗ് ബോസ് താരമായ റോബിന്‍ രാധാകൃഷ്ണനെ കുറിച്ചും സന്തോഷ് വര്‍ക്കി അഭിപ്രായവുമായി എത്തിയിരുന്നത്. പല സമകാലിക കാര്യങ്ങളിലും തന്റെതായ അഭിപ്രായങ്ങള്‍ പറയാന്‍ മടിക്കാത്ത വ്യക്തികൂടിയാണ് സന്തോഷ് വര്‍ക്കി.

പലപ്പോഴും സന്തോഷിന്റെ ഓരോ അഭിപ്രായങ്ങളും ശരിയാണെങ്കില്‍ പോലും ആളുകള്‍ ട്രോളുകള്‍ ആക്കുകയാണ് ചെയ്യാറുള്ളത്. ഈ കാര്യങ്ങളെക്കുറിച്ചും സന്തോഷ് ഒരിക്കല്‍ പ്രതികരിച്ചിരുന്നു. ഇനി ഒരു അഭിമുഖങ്ങളും നല്‍കില്ല എന്നായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. തന്റെ അഭിമുഖങ്ങള്‍ എല്ലാം വളച്ചൊടിക്കുകയാണ് എന്നും സന്തോഷ് പറഞ്ഞു.

Vijayasree Vijayasree :