ഏറ്റവും മികച്ച നായകന്മാരുടെ പേര് വെളിപ്പെടുത്തി സന്തോഷ് ശിവന്‍;അതിൽ മോഹൻലാലും!

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ഛായാഗ്രാഹരിൽ ഒരാളാണ് സന്തോഷ് ശിവന്‍.ഇപ്പോളിതാ ഇദ്ദേഹത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തന്റെ കൂടെ ജോലി ചെയ്തവരിൽ മികച്ച നായകന്മാരെന്നു തോന്നിയത് രജനികാന്ത്, മോഹന്‍ലാല്‍, ഷാരുഖ് ഖാന്‍, അമിതാഭ് ബച്ചന്‍, മഹേഷ് ബാബു എന്നിവരാണെന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്.

ഇത്രയും വര്‍ഷത്തെ തന്റെ കരിയറില്‍ താന്‍ ഒപ്പം ജോലി ചെയ്തിട്ടുള്ളവരില്‍ നിന്നാണ് മികച്ച നായകന്മാരെ സന്തോഷ് ശിവന്‍ തന്റെ ഒഫീഷ്യല്‍ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ ആരാധകരോട് പങ്കു വെച്ചത്.ഇന്ദ്രജാലം, നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം എന്നീ മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ക്ക് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് സന്തോഷ് ശിവന്‍. മലയാളത്തില്‍ ഉറുമി, ജാക്ക് ആന്‍ഡ് ജില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം. അതില്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന മഞ്ജു വാര്യര്‍- കാളിദാസ് ജയറാം ചിത്രം ഇപ്പോള്‍ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളില്‍ ആണ്.

santhosh sivan talks about best actors in film industry

Sruthi S :