സണ്ണിയുടെ ഇഷ്ട്ട സ്ഥലങ്ങൾ കേട്ട് അമ്പരപ്പോടെ ആരാധകർ..

സണ്ണി ലിയോണിന്റെ അവധിക്കാല ഡെസ്റ്റിനേഷനുകളിലൊന്നാണ് ദുബായ്. ദുബായ് മാളിലെ ഐസ് റിങ്കില്‍ സ്‌കേറ്റിംഗ് ചെയ്ത് ഒഴുകി നടക്കുന്ന വീഡിയോ, താരം കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തു.ദുബായ് കൂടാതെ സണ്ണിയുടെ ഇഷ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഇറ്റലിയിലെ ‘ബേ ഓഫ് നേപ്പിള്‍സി’ല്‍ സ്ഥിതി ചെയ്യുന്ന കുഞ്ഞു ദ്വീപായ കാപ്രിയിലൂടെ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ സണ്ണി തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.സംസ്‌കാരവും ചരിത്രവും എല്ലാം ഒത്തുചേര്‍ന്ന റോം സണ്ണിയുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്. കൊളോസിയം, പിയാസ ഡി സ്പാഗ്‌ന, പിയാസ വെനീസിയ, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഉണ്ട് ഇവിടെ സന്ദര്‍ശിക്കാന്‍.

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് നേപ്പാള്‍. മലനിരകളും ശുദ്ധമായ പ്രകൃതിയുമായി സ്വര്‍ഗ്ഗതുല്യമായ അനുഭവം പ്രധാനം ചെയ്യുന്ന സ്ഥലമാണ് നേപ്പാള്‍.

sanni lion

Noora T Noora T :