ജിമ്മിൽ തിരിച്ചെത്തി സാനിയ , സാനിയ പതിനാറുകാരിയായെന്ന് ഷൊയബ് മാലിക് … സാനിയയുടെ മറുപടിയും

ജിമ്മിൽ തിരിച്ചെത്തി സാനിയ , സാനിയ പതിനാറുകാരിയായെന്ന് ഷൊയബ് മാലിക് … സാനിയയുടെ മറുപടിയും

ഗര്ഭകാലത്തെ ശാരീരിക മാറ്റങ്ങൾ പോലും വിമര്ശനങ്ങൾക്ക് ഇരയാകാറുണ്ട് സെലിബ്രിറ്റികൾക്ക് . അത്തരം ഒട്ടേറെ പരിഹാസങ്ങൾക്ക് വിധേയയാകേണ്ടി വന്ന ആളാണ് സാനിയ മിർസ . വല്ലാതെ തടികൂടിയ സാനിയ വസ്ത്രത്തിന്റെ പേരിലും അല്ലാതെയുമൊക്കെ വിമർശിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ സാനിയയുടെ ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാകുകയാണ്.

മകനുണ്ടായ ശേഷം ആദ്യമായി ജിമ്മില്‍ പോയ സാനിയ തന്റെ അനുഭവം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. വര്‍ക്കൗട്ടിന്റെ ചിത്രം സാനിയ പോസ്റ്റ് ചെയ്ത കുറിപ്പായിരുന്നു രസകരം. മിഠായിക്കടയിലെത്തിയ കുട്ടിയെപ്പോലെ എന്നാണ് സാനിയ ഇതിനെ വിശേഷിപ്പിച്ചത്.

‘മാസങ്ങള്‍ കഴിഞ്ഞ്, എനിക്ക് കുഞ്ഞുണ്ടായ ശേഷം ആദ്യമായി ജിമ്മിലേക്ക് പോയി. മിഠായിക്കടയിലെത്തിയ കുട്ടിയുടെ അവസ്ഥയിലായിരുന്നു ഞാന്‍. ശാരീരികമായും മാനസികമായും പഴയ നിലയിലെത്തുക എന്നത് വലിയ യാത്രയാണ്. അത് എന്റെ ജന്മദിനത്തില്‍ തന്നെ എന്തുകൊണ്ട് ആയിക്കൂടാ.’ ഇതായിരുന്നു സാനിയയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം സാനിയ തന്റെ 32-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഭര്‍ത്താവ് ഷൊയബ് മാലിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനോടൊപ്പവും രസകരമായ ഒരു കുറിപ്പുണ്ടായിരുന്നു. എന്റെ മകന്‍ ജനിച്ചിട്ട് 16 ദിവസമായിരിക്കുന്നു. അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുള്ള ചെറുപ്പക്കാരിയായത്. ഒപ്പം എന്റെ അമ്മായിഅമ്മയും ദൈവത്തിന് നന്ദി. ഇതായിരുന്നു ഷൊയബിന്റെ ട്വീറ്റ്.

saniya mirza after delivery

Sruthi S :