പൂർണിമ ഒരുക്കിയ ഡിസൈനിൽ തിളങ്ങി സാനിയ!

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മലയാളി നടിമാരുടെ പ്രിയപ്പെട്ട ഡിസൈനർമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ, യുവതാരം സാനിയ ഇയ്യപ്പനായി പൂർണിമ ഒരുക്കിയ ചിത്രങ്ങളാണ് ഫാഷൻ പ്രേമികളുടെ കണ്ണും മനസ്സും കവരുന്നത്.

2020 ലെ രാമു കാര്യാട്ട് അവാർഡിൽ യൂത്ത് ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് സാനിയ ആയിരുന്നു. പൂർണിമ ഒരുക്കിയ എത്നിക് ഡ്രസ്സിലാണ് അവാർഡ് വേദിയിൽ സാനിയ എത്തിയത്. റെഡ്- ബ്ലൂ കോമ്പിനേഷനിൽ ഗോൾഡൻ വർക്കുകൾ ഉള്ള സ്കർട്ടും ബ്ലൗസും ദുപ്പട്ടയുമായിരുന്നു സാനിയയുടെ വേഷം.

മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് ‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തി. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

saniya

Noora T Noora T :