ഇത് പൊളിച്ചു ! സാനിയ മിർസയുടെ സഹോദരി അസറുദ്ധീൻ്റെ മകനൊപ്പം ! തകർപ്പൻ ഫോട്ടോസ് !

സാനിയ മിർസയുടെ സഹോദരി എന്ന ലേബലിലാണ് അനം മിർസ പ്രാസിദ്ധയാകുന്നത് . പിന്നീട് സമൂഹ മാധ്യമങ്ങളിൽ സജീവമായ അനം ഗോസ്സപ് കോളങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ കൂടുതൽ വൈറലായി . വെറുതെ ഗോസ്സിപ് സൃഷ്ടിക്കുകയായിരുന്നില്ല അനം . അനത്തിനൊപ്പം ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞത് മറ്റാരുമല്ല , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധീൻറെ മകൻ അസദ് ആണ് .

ഇരൂപത്തെട്ടുകാരിയായ അനവും ഇരുപത്തഞ്ചുകാരനായ അസദും അടുപ്പത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു . ഇരുവരും പൊതുസ്ഥലങ്ങളിൽ ഒന്നിച്ച് വന്നതോടെയാണ് ഇരുവർക്കും പിന്നാലെ പാപ്പരാസികൾ സജീവമായതും . ഇപ്പോൾ കൂടുതൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

അനം മിർസയും അസദും വിവാഹിതരാകുന്നുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് സൂചന. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അനം 2016 ൽ ബിസിനസുകാരനായ അക്ബർ റഷീദ് എന്ന ബിസിനസുകാരനെ വിവാഹം ചെയ്തതാണ്. കുറച്ചു കാലമായി ഇരുവരും അകന്നാണ് കഴിയുന്നത്. വിവാഹമോചനനടപടികൾ നടക്കുകയാണ്.

സഹോദരി സാനിയ മിർസയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം പാരീസിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സാനിയയുടെ സഹോദരി അനം മിർസ വിവാഹിതയാകാനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചത്.ബ്രൈഡ് ടു ബി എന്നെഴുതിയ പിങ്ക് അക്ഷരങ്ങൾ പശ്ചാത്തലമാക്കിയ ചിത്രം അനം സമൂഹമാധ്യമങ്ങളിൽ അപ്‌‌ലോഡ് ചെയ്തതോടെയാണ് സാനിയയുടെ ആരാധകരുടെ സംശയം ബലപ്പെട്ടത്.

ചിത്രം പുറത്തു വന്നതോടെ നിരവധി പേരാണ് അനത്തിന് ആശംസകളേകി സന്ദേശമയച്ചത്. ബാച്ചിലർപാർട്ടി നടത്താനാണോ അനം സഹോദരിക്കൊപ്പം പാരിസിൽ പോയത് എന്നാണ് ചിലരുടെ സംശയം. ഇപ്പോൾ ബ്രൈഡ് ടു ബി ചിത്രം പുറത്തു വന്നെങ്കിലും അനയും അസദുദീനും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനവും അനത്തിന്റെ സഹോദരി സാനിയയും അവരുടെ അടുത്ത സുഹൃത്ത് ഫറാഖാനും ഒരുമിച്ചുള്ള ആഘോഷ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വധുവാകാനൊരുങ്ങുന്ന അനം എന്ന സൂചന നൽകിയാണ് ഫറാഖാൻ ചിത്രം പങ്കുവച്ചത്.

sania mirza’s sister dating with the former indian cricketers son

Sruthi S :