കാവ്യയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി, കുഞ്ഞുങ്ങളേയും നോക്കി ഇരിക്കാനാണ്, എനിക്കും അങ്ങനെയാണ് എന്റെ അള്‍ട്ടിമേറ്റ് ലക്ഷ്യം അതാണ്, സാന്ദ്ര തോമസ്

മലയാളി പ്രേക്ഷകര്‍ക്ക് സാന്ദ്ര തോമസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്ക്രീനിന് അകത്തും പുറത്തും സജീവ സാന്നിധ്യമാണ് സാന്ദ്ര. സോഷ്യല്‍ മീഡിയയില്‍ വളറെ സജീവമായ താരത്തിന്‍റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത നിര്‍മാണം എന്ന മേഖലയില്‍ തന്‍റേതായൊരിടം നേടിയെടുക്കാന്‍ സാന്ദ്രയ്ക്ക് കഴിഞ്ഞു.

തുടക്കത്തില്‍ സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്നായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതോടെ സാന്ദ്ര നിര്‍മ്മാണത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സാന്ദ്ര നിര്‍മ്മാണത്തിലേക്ക് തന്നെ തിരിച്ചെത്തി. ഷൈന്‍ നിഗം-മഹിമ നമ്പ്യാര്‍ സിനിമ ലിറ്റില്‍ ഹര്‍ട്ട്‌സ് അടക്കമുള്ള സിനിമകള്‍ സാന്ദ്ര നിര്‍മ്മിച്ചിട്ടിട്ടുണ്ട്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിര്‍മ്മാതാവ് ആയിരുന്നില്ലെങ്കില്‍ താനൊരു വീട്ടമ്മ ആയേനെ എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. താനും കാവ്യയും ഒരേ ചിന്താഗതിയുള്ളവരായിരുന്നുവെന്നാണ് താരം പറയുന്നത്.

ഞാന്‍ ഏതെങ്കിലും ഒരു വീട്ടില്‍ വീട്ടമ്മയായി ഇരിക്കുകയായിരിക്കും ഇപ്പോള്‍. അന്ന് അതായിരുന്നു ഇഷ്ടം. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് കാവ്യയുടെ ചില സാധനങ്ങളൊക്കെ എനിക്കും ഉണ്ട്. കാവ്യയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി, കുഞ്ഞുങ്ങളേയും നോക്കി ഇരിക്കാനാണ്. എന്നും സാന്ദ്ര പറയുന്നു.

പല കുട്ടികളോടും എന്താകണം എന്ന് ചോദിക്കുമ്പോള്‍ ഡോക്ടര്‍, എഞ്ജിനീയര്‍, പൈലറ്റ് എന്നൊക്കെയാകും പറയുക. എനിക്ക് ആ സമയത്ത് പക്ഷെ കാവ്യയെ പോലെ തന്നെയായിരുന്നു. എവിടേലും കല്യാണം കഴിച്ചു പോയി സുഖമായി ജീവിക്കണം എന്നായിരുന്നു എനിക്ക്. അതായിരിക്കാം ഇപ്പോഴും ഞാന്‍ കുടുംബ ജീവിതം നന്നായി കൊണ്ടു പോകുന്നതിന്റെ കാരണം. എന്റെ അള്‍ട്ടിമേറ്റ് ലക്ഷ്യം അതാണ്. ബാക്കിയൊക്കെ രണ്ടാമതാണ് എന്നാണ് സാന്ദ്ര പറയുന്നത്.

Vijayasree Vijayasree :