വീട്ടമ്മയായി കുഞ്ഞുങ്ങളേയും നോക്കി ഇരിക്കാനാണ്എന്നും ഇഷ്ടം; കാവ്യയുടെ ഇഷ്ടവും ഇതൊക്കെ തന്നെയാണെന്ന് സാന്ദ്രാ തോമസ്

മലയാള സിനിമയിലെ മികച്ച താരജോഡികളാണ് ദിലീപും കാവ്യ മാധവനും. കാവ്യയെയും ദിലീപിനെയും സംബന്ധിച്ച എന്ത് വാർത്തകളും ആരാധകർക്ക് ആഘോഷമാണ്. ഇരുവരും ഒന്നിച്ചെത്തിയ ഒട്ടുമിക്ക എല്ലാ സിനിമകളും വിജയമായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ അഭിനയിച്ചില്ലെങ്കിലും പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലൂടെയും വിവരങ്ങൾ അറിയിക്കാറുണ്ട്. ദിലീപിന്റേയും കാവ്യയുടേയും മക്കളായ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിവരങ്ങൾ അറിയാനും ആരാധകർക്ക് താത്പര്യമേറെയാണ്.

കഴിഞ്ഞ ദിവസം കല്യാൺ നവരാത്രി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ദിലീപും കുടുംബവും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളലെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പങ്കെടുത്ത വലിയ താര നിശ തന്നെയാണ് നടന്നതെങ്കിലും അതിൽ ശ്രദ്ധാ കേന്ദ്രമായത് ദിലീപും കുടുംബവും തന്നെയായിരുന്നു.

ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും സ്നേഹ ബന്ധത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. ദിലീപ് കാറിൽ വന്നിറങ്ങുന്ന വീഡിയോയാണ് ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ആദ്യം ഇറങ്ങിയ ദിലീപ് കാവ്യയെയും കാത്ത് നിന്ന് താരത്തെയും കൂട്ടി ഒരുമിച്ചാണ് അകത്തേയ്ക്ക് പോകുന്നത്.

ഇതിന് പിന്നാലെയാണ് കമന്റുമായി ആരാധകരും എത്തിയിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും നടൻ കാവ്യയെ കൈവിടില്ല, രണ്ടാളും എന്തൊരു മാച്ച് ആണ്, ഏത് അവസരത്തിലും ഭാര്യയുടെ തല താഴ്ന്നിരിക്കാൻ ഒരിക്കലും ദിലീപേട്ടൻ സമ്മതിക്കില്ല. കാവ്യ നല്ലൊരു ഭാര്യ ആണ്…അതുകൊണ്ട് തന്നെയാണ് ദിലീപ് ഇങ്ങനെ ചേർത്ത് പിടിക്കുന്നത് എന്നെല്ലാമാണ് ചിലർ കുറിച്ചിരിക്കുന്നത്.

മാത്രമല്ല, അടുത്തിടെ സാന്ദ്രാ തോമസ് പറഞ്ഞ വാക്കുകളും ചില ആരാധകർ ഏറ്റെടുക്കുന്നുണ്ട്. നിർമ്മാതാവ് ആയിരുന്നില്ലെങ്കിൽ താനൊരു വീട്ടമ്മ ആയേനെ എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. താനും കാവ്യയും ഒരേ ചിന്താഗതിയുള്ളവരായിരുന്നുവെന്നാണ് താരം പറയുന്നത്.ഞാൻ ഏതെങ്കിലും ഒരു വീട്ടിൽ വീട്ടമ്മയായി ഇരിക്കുകയായിരിക്കും ഇപ്പോൾ. അന്ന് അതായിരുന്നു ഇഷ്ടം. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് കാവ്യയുടെ ചില സാധനങ്ങളൊക്കെ എനിക്കും ഉണ്ട്. കാവ്യയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി, കുഞ്ഞുങ്ങളേയും നോക്കി ഇരിക്കാനാണ്എന്നും സാന്ദ്ര പറഞ്ഞിരുന്നു.

അതോടെ കാവ്യ ഇനി അഭിനയത്തിലേയ്ക്ക് തിരിച്ചെത്തില്ലെന്ന് ആരാധകരിൽ ചിലർ ഉറപ്പിച്ച് കഴിഞ്ഞു. കാവ്യ അഭിനയ രംഗത്തേക്ക് മടങ്ങി വരാത്തതിന്റെ കാരണം പലപ്പോഴും ആരാധകർ ഉന്നയിക്കാറുണ്ട്. സിനിമയിലേയ്ക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് ഇല്ലാ എന്ന് ചിരിച്ചുകൊണ്ടാണ് കാവ്യ മറുപടി പറഞ്ഞത്.

കഴിഞ്ഞ ദിവസം കാവ്യ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് താഴെയും സമാനമായ കമന്റുകൾ വന്നിരുന്നു. എന്നാൽ കാവ്യ കമന്റുകൾക്കൊന്നും മറുപടി നൽകാറില്ല. അതേസമയം, ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്ന കാവ്യ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്.

ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച നടി ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നാണ് മലയാളികളുടെ ആഗ്രഹം. ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രമായ റൺവേയ്ക്ക് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകളുണ്ട്. അങ്ങനെയെങ്കിൽ ചിത്രത്തിലെ നായികയായ കാവ്യ രണ്ടാം ഭാ​ഗത്തിലും നായികയായി എത്തുമെന്നാണ് ആരാധകർ കണക്ക്കൂട്ടുന്നത്.

ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.

Vijayasree Vijayasree :