‘നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങളുടെ സ്വന്തം കൈയ്യൊപ്പാണ്’; സംയുക്തയുടെ പുതിയ സ്വർണമാല കണ്ടോ? മാ ലയിലെ ആ രഹസ്യം ഒടുവിൽ പുറത്തുവിട്ടു

സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ താൽപര്യമാണ്.

1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു.. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ‌ നിന്നും മറഞ്ഞത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്. എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് സംയുക്ത ചിത്രങ്ങൾ പങ്കിടാറുണ്ട്

അടുത്തിടെ ആയി പൊതുവേദികളിലെ സംയുക്തയുടെ ലുക്കുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരത്തിന്റെ സ്റ്റൈൽ തന്നെ ആണ് ആകർഷണീയമായ ഘടകം. പലപ്പോഴും സംയുക്തയുടെ വസ്ത്രവും ആഭരങ്ങളുമാണ് ആരാധകരുടെ കണ്ണിൽ ഉടക്കുന്നത്.

ഇപ്പോൾ സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിനു പിന്നാലെ ആണ് ആരാധകർ. സാരിക്കൊപ്പം ഒരു നെക്ലേസ് അണിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. തന്റെ പുതിയ മാലയുടെ പ്രത്യേകത എന്താണെന്നും സംയുക്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. താരം തന്നെ സ്വന്തമായി ഡിസൈൻ ചെയ്ത നെക്ലേസ് ആണിത്.

നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങളുടെ സ്വന്തം കൈയ്യൊപ്പാണ്- എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ ആയി സംയുക്ത കുറിച്ചിരിക്കുന്നത്. താൻ സ്വന്തമായി ഡിസൈൻ ചെയ്ത മാലയ്ക്ക് സുദർശന ചക്രമാല എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും താരം കുറിപ്പിൽ പറയുന്നു. സ്വർണവും ചുവന്ന കല്ലുകളും പതിപ്പിച്ച മാലയാണിത്. താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകൾ അറിയിക്കുകയാണ് ആരാധകരിപ്പോൾ.

ആഭരണങ്ങളോടുള്ള താരത്തിന്റെ ഇഷ്ടത്തേക്കുറിച്ച് ആരാധകർക്കും അറിയാവുന്നതാണ്. വ്യത്യസ്ത ഡിസൈനുകളിൽ ഉള്ള ആഭരങ്ങളാണ് സംയുക്ത ധരിക്കാറ്. ചിലപ്പോഴൊക്കെ താൻ അണിയാറുള്ള ആഭരണങ്ങളേക്കുറിച്ച് സംയുക്ത സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

പൊതുവേ വലിപ്പമുള്ള ആഭരണങ്ങളോടാണ് താരത്തിന് താല്പര്യം കൂടുതൽ. തന്റെ ബന്ധു കൂടിയായ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തരയുടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയ സംയുക്തയുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് താരം ധരിച്ച സ്പെഷ്യൽ മാലയും ആരാധകർ ഏറ്റെടുത്തിരുന്നു. ടെമ്പിൾ വർക്കിലുള്ള മാലയും കമ്മലുമാണ് സംയുക്ത ധരിച്ചിരുന്നത്. ഈ ആഭരണങ്ങളുടെ പ്രത്യേകതയേക്കുറിച്ചും സംയുക്ത അന്ന് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.

Noora T Noora T :