വീണ്ടും ചുംബിച്ച് അതീവ ഗ്ലാമറസായി സംയുക്ത മേനോൻ ! ജൂലൈ കാട്രിൽ ട്രെയ്‌ലർ കാണാം !

തീവണ്ടിയിലൂടെയും ലില്ലിയുടെയും മലയാളികളുടെ മനസ് കവർന്ന നടിയാണ് സംയുക്ത മേനോൻ. ബോൾഡ് വേഷങ്ങൾ കൂടുതൽ ഇണങ്ങുമെന്നു രണ്ടു ചിത്രങ്ങളിലൂടെയും സംയുക്ത തെളിയിച്ചു കഴിഞ്ഞു. തന്റെ പുതിയ ചിത്രമായ ഒരു യമണ്ടൻ പ്രേമകഥയുടെ പണിപ്പുരയിലാണ് സംയുക്ത മേനോൻ ഇപ്പോൾ. അതിനിടയിൽ തമിഴ് ചിത്രമായ ജൂലൈ കാട്രിന്റെ ട്രെയിലർ എത്തിയിരിക്കുകയാണ് .

തീവണ്ടി എന്ന ചിത്രത്തിൽ ചുംബന രംഗത്തിലൂടെയാണ് സംയുക്ത പ്രസിദ്ധ ആയത്. അതുപോലെ തന്നെ തമിഴ് ചിത്രത്തിലും സംയുക്തക്ക് ചുംബന രംഗങ്ങൾ ഉണ്ട്. കയ്യടക്കത്തോടെ ഈ ചിത്രത്തിലും സംയുക്ത തന്റെ ഭാഗം അഭിനയിച്ചിട്ടുണ്ടെന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം.

July Kaatril Official Trailer

ചിത്രത്തിന്റ ട്രെയിലറില്‍ ലിപ് ലോക്ക് സീനിലും ഗ്ലാമറസ് വേഷത്തിലുമാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്.ആനന്ദ് നാഗാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. അമരകാവ്യം, വെട്രിവേല്‍, നേരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ്. കെസി സുന്ദരമാണ് ഈ റൊമാന്റിക്ക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്തയ്‌ക്കൊപ്പം മലയാളി നടി അഞ്ജു കുര്യനും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്.

ഹാസ്യ താരം സതീഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോഷ്യ ശ്രീധര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രം കാവിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശരവണന്‍ പളനിയപ്പനാണ് നിര്‍മ്മിക്കുന്നത്.

samyuktha menon’s lip lock

Sruthi S :