ഇന്ന് നോക്കുമ്പോൾ ചോക്ലേറ്റിലെ ചില തമാശകൾ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാം; സംവൃത സുനിൽ

ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ നായികയായി ആയിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ ചിത്രങ്ങളായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്.

ഇപ്പോഴിതാ ചോക്ലേറ്റ് സിനിമയെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ചോക്ലേറ്റിലെ ചില തമാശകൾ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാമെന്നാണ് സംവൃത പറയുന്നത്. ചോക്ലേറ്റ് ഒരു ഫെസ്റ്റിവലായിരുന്നു. സിനിമയിൽ കാണുന്നത് പോലെ അത്രയും ദിവസം കോളേജിൽ ആയിരുന്നു.

എല്ലാ ദിവസവും രാവിലെ കോളേജിൽ പോകുന്നത് പോലെ പോകും. ഒത്തു ചേരും, തമാശ പറയും, ചിരിക്കും. ഷോട്ടിന് സീരിയസ് ആയി ഇരിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നും ഫണ്ണാണ്. സിനിമ ചെയ്യുകയാണെന്ന സമ്മർദമില്ലാതെ ചെയ്ത സിനിമയാണ്. വളരെ ഫ്രണ്ട്‌ലിയായ സംവിധായകൻ ആണ് ഷാഫി.

ഏറ്റവും കൂടുതൽ ആസ്വദിച്ചിട്ടുള്ള സിനിമകൾ അത്തരത്തിൽ സുഹൃത്തുക്കളുടെ സംഘം ഒരുമിക്കുന്നവയാണ്. ഇപ്പോൾ ഇരുന്ന് ആലോചിക്കുമ്പോൾ അതിലെ ചില തമാശകൾ ശരിയല്ലെന്ന് തോന്നിയേക്കാം. പക്ഷെ അന്ന് അതൊക്കെ ഫണ്ണായിരുന്നു. എന്റെ കരിയറിൽ ഏറ്റവും ആസ്വദിച്ച് ചെയ്തിട്ടുള്ള സിനിമയാണ്.

അതിലെ പാട്ട് രംഗത്തിന്റെ ചിത്രീകരണം കൊടയ്ക്കനാലായിരുന്നു. പിക്‌നിക് പോലെ ആയിരുന്നു. എല്ലാവരും ഒരു ഗ്യാങ് ആയിട്ടാണ് പോകുന്നത്. ആ ഫണ്ണിന്റെ ഇടയിൽ ഒരു പാട്ട് ചിത്രീകരിക്കുന്നു എന്നായിരുന്നു സംവൃത സുനിൽ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഡയമണ്ട് നെക്വേസ്, അയാളും ഞാനും തമ്മിൽ, അരികെ തുടങ്ങിയ സിനിമകൾ സംവൃതയുടെ കരിയർ ഗ്രാഫ് ഉയർത്തി. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സംവൃതയുടെ വിവാഹം. യുഎസിൽ എഞ്ചിനീയറായ അഖിൽ ജയരാജനെയാണ് സംവൃത വിവാഹം ചെയ്തത്. 20112 ലായിരുന്നു വിവാഹം. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ ആണ് സംവൃത അവസാനം അഭിനയിച്ച സിനിമ.

Vijayasree Vijayasree :