ഇതെൻറെ അവസാന ചിത്രം;മനസ് മടുത്ത് ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ചു;കാരണം വെളിപ്പെടുത്തി സിഡു മോൻ !

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ ഇടയിൽ വലിയൊരു സ്ഥാനം പിടിച്ചെടുത്ത നടനാണ് സാമുവല്‍ റോബിന്‍സണ്‍.മലപ്പുറത്തുക്കാരന്റെ കാൽപന്തുകളിയുടെ കഥ പറഞ്ഞ ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’ വല്ലാത്തൊരു ആഴം ഈ സിനിമയിൽ കണ്ടിരുന്നു. പ്രതിഫലത്തിന്റെ പേരിൽ വിവാദ വാർത്തകളിൽ സാമുവൽ പിടിച്ചിരുന്നവെങ്കിലും പിന്നിട് അതെല്ലാം പരിഹരിക്കപ്പെട്ടു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു സൗബിൻ കേന്ദ്രകഥാപാത്രമായി എത്തിയ സുഡാനി ഫ്രെം നൈജീരിയ. കാൽ പന്ത് കളിയുടെ പശ്ചാത്തലത്തിൽ പുറത്തു വന്ന ചിത്രം കേരളത്തിൽ മാത്രമല്ല അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുഡാനി എന്ന ഒറ്റ ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയ താരമായി മാറുകയായിരുന്നു നൈജീരിയൻ താരം സാമുവൽ റോബിൻസൺ. ഭാഷ വംശം എന്നീ വ്യത്യാസമില്ലാതെ മികച്ച ചിത്രങ്ങളേയും താരങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതിനാൽ തന്നെ സുഡാനിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സിഡുമോനായി മാറുകയായിരുന്നു സാമുവൽ റോബിൻസൺ. ചിത്രത്തിൽ ഫുട് ബോൾ കളിക്കാരനായിട്ടാണ് സാമുവൽ എത്തിയത്. ഇപ്പോഴിത അഭിനയ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി താരം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ അവസരങ്ങൾ ലളിക്കാത്തതിനെ തുടർന്നാണ് താരം അഭിനയ ജീവിതം അവസാനിപ്പിക്കുന്നത് കരിയർ അവസാനിപ്പിക്കുന്ന വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം വെളിപ്പെടുത്തിയത്. തനിയ്ക്ക് ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും മികച്ച നിരവധി പ്രൊജക്ടുകൾ തേടിയെത്തിയെങ്കിലും അവസാനം നിമിഷം നടക്കാതെ പോകുകയായിരുന്നു എന്നും താരം പറഞ്ഞു.

സിനിമയിൽ നിന്ന് അവസരങ്ങൾ നഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ചിരുന്നു. ഇതിനായി കയറും ആത്മഹത്യാക്കുറിപ്പും വരെ താൻ തയ്യാറാക്കിവെച്ചിരുന്നു. എന്നാൽ അന്ന് ഞാൻ അത് ചെയ്തിരുന്നില്ല. അതിനു കാരണം അവസാന നിമിഷം എന്നോട് സംസാരിക്കാൻ തയ്യാറായ സുഹൃത്തുക്കളും തെറാപ്പിസ്റ്റുമാണ്. ഈ അവസരത്തിൽ ഒപ്പം നിന്നവരോട് നന്ദി പറയുന്നു എന്നും സമുവൽ പറയുന്നു.

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയം തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം രാജ് കുമാർ സന്തോഷി വഴി ബോളിവുഡിൽ നിന്നും എഐബിയിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നു. രാജ് കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന രൺവീർ സിംഗ് ചിത്രം നിർമ്മാതാക്കൾ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സംവിധായകന് നേരെ ഉയർന്ന വന്ന ആരോപണത്തെ തുടർന്ന് എഐബി പ്രൊജക്ടും നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ലഭിച്ച തമിഴ് പ്രൊജക്ട് നല്ലതായി തോന്നിയിരുന്നില്ല, അതിനാൽ ഈ പ്രൊജക്ടും ഉപേക്ഷിക്കുകയായിരുന്നു.കമ്പനിയുടെ ലൈസന്‍സ് അവസാന നിമിഷം നഷ്ടപ്പെട്ടതിനാല്‍ എന്റെ ബ്രാന്‍ഡ് പരസ്യവും എനിക്ക് നഷ്ടമായി. ആ സമയത്തായാണ് ജീവിതം അവസാനിപ്പിക്കാൻ തയ്യാറാകുന്നത്.

സമുവൽ എന്ന പേരിനേക്കാലും പ്രേക്ഷകരുടെ ഇടയിൽ സിഡുമോൻ എന്ന പേരിലൂടെയാണ് താരം അറിയപ്പെട്ടത് . മജീദ് എന്ന ഫുട്ബോൾ മാനേജറുടേയും സുഡാനിൽ നിന്നെത്തിയ ഫുട്ബോൾ കളിക്കാരന്റേയും ജീവിതത്തിലൂടെയായിരുന്നു ചിത്രം മുന്നോട്ട് പോയത്. സംവിധായകൻ സക്കരിയ്യ ആദ്യമായി ഒരുക്കിയ ചിത്രത്തിന നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. കൂടാതെ സുഡാനിയിലൂടെ മികച്ച രണ്ട് അഭിനേതാക്കളെ കൂടി പ്രേക്ഷകർക്ക് ലഭിച്ചു.

samuel robinson

Sruthi S :