ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുവാന്‍ കെല്‍പ്പുള്ള കലാകാരനായിരുന്നു അദ്ദേഹം-മായാ മേനോന്‍!

ഒരുകാലത്തു തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അതുല്യ പ്രതിഭയായിരുന്നു ശ്രീനാഥ്.അദ്ദേഹമെത്തുമ്പോൾ സിനിമാകോട്ടയിൽ ആർപ്പുവിളികളുടെ ആരവമായിരുന്നു.മരണത്തിന് കീഴടങ്ങിയിട്ടും മായാത്ത ഓർമ്മകളായി ശ്രീനാഥ് ഇന്നും പ്രക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.ഇപ്പോൾ അസുരൻ എന്ന തമിഴ് ചിത്രത്തിൽ ശ്രീനാഥിനെ കണ്ടപ്പോള്‍ മനസ്സില്‍ ഒരു വേദന തോന്നിയെന്ന് പറയുകയാണ് നടി മായാ മേനോന്‍.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് താരം പഴയകാല ഓർമ്മകൾ പങ്കുവെച്ചത്.

മായയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ന് അസുരന്‍ എന്ന വെട്രിമാരന്‍ സിനിമയില്‍, പഴയ കാല സിനിമ കാണിയ്ക്കുന്ന സീനില്‍, എന്റെ അച്ഛന്റെ നാട്ടുകാരനായിരുന്ന ശ്രീനാഥ് ചേട്ടന്‍ എന്ന സുന്ദരനും , അപാര ടാലന്റഡുമായ അന്നത്തെ പ്രശസ്ത നായക നടനെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ എന്തെന്നറിയാതെ മനസ്സിലൊരു വേദന അറിയാതെ വന്നു പോയി…..

എന്ത് കാരണം കൊണ്ടാണെങ്കിലും, അകാലത്തില്‍, അനവസരത്തില്‍ പൊലിഞ്ഞു പോയ ആ മനോഹര താരകത്തിന് എന്റെ ബാഷ്പാഞ്ജലി…. ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുവാന്‍ കെല്‍പ്പുള്ള കലാകാരനായിരുന്നു അദ്ദേഹം എന്നതില്‍ തീര്‍ത്തും തര്‍ക്കമില്ല….
കണ്ണീര്‍പ്പൂക്കളോടെ പ്രാര്‍ത്ഥനകള്‍….

maya menon shares memory of sreenath death

Sruthi S :