തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക് കഴിഞ്ഞു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയച്ച നടിക്ക് ആരാധകരും ഏറെയാണ്. മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയര്‍ ആരംഭിച്ചത്. ഗൗതം വാസുദേവ് മോനോന് സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ ‘യേ മായ ചേസാവെ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് സാമന്ത.

ചിത്രത്തിലെ നായകന് നാഗ ചൈതന്യയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2017 ല്‍ വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ഓടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത. ആരും പ്രതീക്ഷിക്കാത്ത വാര്‍ത്തയായിരുന്നു സമാന്തനാഗ ചൈതന്യ വിവാഹ മോചനം. ടോളിവുഡില്‍ ആരാധകര്‍ ആഘോഷിച്ച താര ദമ്പതികളാണ് സമാന്തയും നാഗ ചൈതന്യയും. യെ മായ ചെസവ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കവെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.
രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹവും നടന്നു. വിവാഹത്തിന് ശേഷവും സമാന്ത കരിയറില്‍ തുടര്‍ന്നു. വിവാഹത്തിന് ശേഷമാണ് സമാന്തയുടെ കരിയറില്‍ വലിയ ചലനങ്ങളുണ്ടാകുന്നത്. വ്യത്യസ്തമായ നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചു. ഫാമിലി മാന്‍ എന്ന സീരിസിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ നടിക്ക് പ്രശസ്തി ലഭിച്ചു. നടിയുടെ കരിയറിലെ തിരക്കുകളാണ് വിവാഹത്തെ ബാധിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ സമാന്ത തയ്യാറായതും നാഗ ചൈതന്യയെ ചൊടിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. തന്നെക്കുറിച്ച് വന്ന ഗോസിപ്പുകള്‍ക്കെതിരെ സമാന്ത രംഗത്തെത്തുകയും ചെയ്തു. വിവാഹമോചനം നടന്നിട്ട് ഏറെ നാളായെങ്കിലും ഇവരെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് കുറവില്ല. ഇപ്പോഴിതാ സമാന്തയെക്കുറിച്ച് പുതിയൊരു റിപ്പോര്‍ട്ടാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ഉറ്റ സുഹൃൃത്ത് വിവാഹമോചനമെന്ന തീരുമാനമെടുക്കാന്‍ നടിയെ സ്വാധീനിനിച്ചിട്ടുണ്ടെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ദിവസം സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇതിന് കാരണമായത്. എന്റെ എല്ലാ നല്ല തീരുമാനങ്ങള്‍ക്കും ഒരു മുഖമുണ്ടെങ്കില്‍ അതാണിത് എന്ന് കുറിച്ച് കൊണ്ടാണ് സമാന്ത തന്റെ സുഹൃത്തായ യുവതിയുടെ ഫോട്ടോ പങ്കുവെച്ചത്. പോസ്റ്റിന് താഴെ ചില കമന്റുകള്‍ വന്നു.
അപ്പോള്‍ ഇവരാണ് വിവാഹമോചനത്തിന് പിന്നിലും എന്ന് ചിലര്‍ കമന്റ് ചെയ്തു. നടി ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്ത് തീരുമാനത്തിലാണ് സുഹൃത്ത് സ്വാധീനിച്ചതെന്ന് സമാന്ത വ്യക്തമാക്കിയിട്ടില്ല. വിവാഹമോചനം, മയോസിറ്റിസ് കാരണം സിനിമയില്‍ നിന്ന് ചെറിയ ഇടവേളെയടുത്തത്, മയോസിറ്റിസ് ബാധിച്ച കാര്യം തുറന്ന് പറഞ്ഞത് തുടങ്ങിയ നിര്‍ണായകമായ പല തീരുമാനങ്ങളും ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സമാന്ത എടുത്തിട്ടുണ്ട്.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യമാണ് നടിക്ക് ആശ്വാസമായത്. വലിയൊരു സൗഹൃദ വലയം തന്നെ സമാന്തയ്ക്കുണ്ട്. വിവാഹ മോചനത്തിന് കാരണം എന്തെന്ന് നടി ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഗോസിപ്പുകള്‍ക്കെതിരെ നാഗ ചൈതന്യയും നേരത്തെ സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും എല്ലാം മറന്ന് മുന്നോട്ട് നീങ്ങിയെന്നും അഭ്യൂഹങ്ങള്‍ അനാവശ്യമാണെന്നും നാഗ ചൈതന്യ ചൂണ്ടിക്കാട്ടി. ഡിവോഴ്സിന് ശേഷം നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണെന്ന് ഗോസിപ്പുണ്ട്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകനാണ് നാഗ ചൈതന്യ.
7 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബര്‍ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയില്‍ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നല്കിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്.
