സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്; രം​ഗത്തെത്തി സലിം റഹ്മാൻ

പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിൻറെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി മഹേഷ്‌ നാരായണൻ സംവിധാനം ചെയ്യുന്ന മൾടിസ്റ്റാർ ചിത്രം സാമ്പത്തിക പ്രതിസന്ധി മൂലം ഉപേക്ഷിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിപ്പിച്ചത്. എന്നാൽ ഈ പ്രചരണങ്ങളെല്ലാം പാടെ തള്ളിക്കൊണ്ട് ചിത്രത്തിൻറെ നിർമാതക്കളിൽ ഒരാളായ സലിം റഹ്മാൻ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്നും മാർച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കുമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സലിം റഹ്മാന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു;

അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മലയാള സിനിമ വ്യവസായത്തെ എങ്ങനെ തകർക്കാമെന്ന ഗവേഷണത്തിലാണ്. യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്ത ചില ഓൺലൈൻ മാധ്യമങ്ങൾ. സിനിമ കലാസൃഷ്ടിയാണെങ്കിലും കോടികൾ മുടക്കു മുതലുള്ള ബിസിനസ് കൂടിയാണ്. ഇപ്പോൾ ഇക്കൂട്ടർ പുതുതായി വിവാദമാക്കാൻ ശ്രമിക്കുന്നത് മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ആന്റോ ജോസഫ് നിർമാണക്കമ്പനിയുടെ ബിഗ് ബജറ്റ് മൾടി സ്റ്റാർ ചിത്രത്തെക്കുറിച്ചാണ്.

വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കാനിരിക്കുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ സംഭവിച്ചതൊഴിച്ചാൽ സാമ്പത്തിക പ്രതിസന്ധിയോ, കോ-നിർമാതാക്കൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ, പ്രതിസന്ധികളോ നിനിമക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

സിനിമ വളരെ മനോഹരവും ലളിതവുമായി അതിന്റെ പണിപ്പുരയിലാണ്. മലയാളിക്കും മലയാള സിനിമ ഇൻഡസ്ട്രിക്കും അഭിമാനിക്കാവുന്നതരത്തിൽ നിനിമ പൂർത്തിയാക്കി മുൻ തീരുമാന പ്രകാരം റിലീസ് ചെയ്യും. ഈ സിനിമയുടെ തുടരെയുള്ള വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കാലാവസ്ഥയിലുള്ള ഷെഡ്യൂളുകൾ അഭിനേതാക്കളിൽ പലർക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരിക അസ്വസ്ഥകൾ ഉണ്ടായിട്ടുണ്ട്. അത് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും ഉണ്ടായിട്ടുണ്ട്.

അതിനെ പൊടിപ്പും തൊങ്ങലും വച്ച് ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധം അസത്യങ്ങൾ നിറഞ്ഞ വാർത്തകൾ പടച്ചുവിടുന്നവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെല്ലാം ആ നടനോടും മലയാളികളോടും ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ്. സിനിമയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ശാരീരിക പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല.

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമക്കെതിരെയുള്ള ഇത്തരം ക്യാംപെയ്നുകൾ ഇൻഡസ്ട്രിക്കു തന്നെ അപകടമാണ്. ഇത്തരം നിരുത്തരവാദപരമായ, വ്യാജ വാർത്തകൾ പ്രേക്ഷകർ അതിന്റെ അവജ്ഞതയോടെ തള്ളിക്കളയണമെന്ന് സിനിമയുടെ നിർമാതാക്കൾ എന്ന നിലയിൽ പ്രിയ മലയാളികളോട് അഭ്യർഥിക്കുകയാണെന്നും അദ്ദേ​ഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂ‌ട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തന്റെ അടുത്ത് മക്കളായ സുറുമിയും ദുൽഖർ സൽമാനും ഉണ്ടെന്നുമാണ് പ്രചരിച്ചിരുന്നത്. അഭ്യൂഹ​ങ്ങൾ കടുത്തതോടെ വിശദീകരണവുമായി മമ്മൂട്ടിയുടെ പിആർടീമും രം​ഗത്തെത്തിയിരുന്നു.

നിലവിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും മമ്മൂട്ടിക്ക് കാൻസറില്ലെന്നും ഇവർ വ്യക്തമാക്കുന്നു. അത് വ്യാജ വാർത്തയാണ്. റമദാനിൽ നോമ്പുള്ളതിനാൽ ഇപ്പോൾ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിംഗുകളിൽ നിന്നും മാറി നിൽക്കുന്നു. ബ്രേക്ക് കഴിഞ്ഞ് മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിന് തിരിച്ചെത്തും എന്നാണ് മമ്മൂട്ടിയുടെ പിആർ ടീം പ്രതികരിച്ചത്. പിന്നാലെ വ്യക്തത ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മമ്മൂട്ടി ആരാധകരും മലയാളികളും.

പ്രിയ താരത്തിന് എന്ത് സംഭവിച്ചുവെന്നറിയാതെ ആരാധകരും പരിഭ്രാന്തിയിലായിരുന്നു. ഇപ്പോൾ എന്തായാലും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്ന് അറിഞ്ഞതോടെ സമാധാനമായി എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. അതോടൊപ്പം ഇത്തരത്തിൽ വ്യാജവാർത്തകൾ പടച്ച് വിടുന്നവര്ക്കെതിരെ കർശന നടപടിയെടുക്കണമെന്നും പലരും പ്രതികരിച്ചിട്ടുണ്ട്. കരിയറിൽ തുടരെ സിനിമകളുമായി തിരക്കുകളിലാണ് മമ്മൂട്ടി.

മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്.

ശ്രീലങ്കയിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചട‌ങ്ങിനെത്തിയിരുന്നു. ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ഈ മൾട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.

അതേസമയം, ദൃശ്യമാധ്യമ മേഖലയിലെ ഏത് ചെറിയ ചലനവും മമ്മൂട്ടിക്ക് കാണാപാഠമാണ്. സിനിമയിൽ മാത്രമല്ല ഒരു ടിവി ചാനൽ പ്രോഗ്രാമിലോ എന്തിന് യൂട്യൂബിൽ റിലീസ് ചെയ്യുന്ന ഷോർട്ട് ഫിലിമിൽ പ്രത്യക്ഷപ്പെടുന്നവരെ പോലും മമ്മൂട്ടി ശ്രദ്ധിക്കും. അവരെക്കുറിച്ച് അന്വേഷിച്ചറിയും. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഏഷ്യാനെറ്റിലെ സിനിമാലയിൽ വന്ന ദിലീപിനെ മമ്മൂട്ടി അന്നേ മനസിൽ സൂക്ഷിച്ചിരുന്നു. പിൽക്കാലത്ത് ദിലീപ് ആദ്യം നായകനായ മാനത്തെ കൊട്ടാരത്തിലേക്ക് അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചത് പോലും മമ്മൂട്ടിയാണ്.

അന്നത്തെ അവസ്ഥയിൽ ദിലീപ് നായകനാകാൻ കപ്പാസിറ്റിയുളള ഒരാളാണെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. എന്നാൽ മമ്മൂട്ടി പറഞ്ഞാൽ പറഞ്ഞതാണെന്ന് ബോധ്യമുളള സംവിധായകൻ സുനിൽ ദിലീപിനെ മാനത്തെ കൊട്ടാരത്തിലേക്ക് കാസ്റ്റ് ചെയ്തു. സിനിമ വിജയമായെന്ന് മാത്രമല്ല ദിലീപ് മലയാള സിനിമയിലെ നെടും തൂണുകളിലൊന്നായി മാറി. ആ നന്ദിയും സ്നേഹവും മമ്മൂട്ടിയോട് ദിലീപിന് എന്നും ഉണ്ടെന്നുള്ളതും പലപ്പോഴും തെളിഞ്ഞിട്ടുണ്ട്.

ഈ തരത്തിൽ കാലത്തിന് മുൻപേ ചില ഇടപെടലുകൾ നടത്താൻ കഴിയുന്നു എന്നതാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. മോട്ടിവേഷനൽ സ്പീക്കർമാർ പലയിടങ്ങളിലും മെൻഷൻ ചെയ്യുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. ഇന്നും ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന ഒരാളുടെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് മമ്മൂട്ടി സിനിമയെ നോക്കി കാണുന്നത്. അതുപോലെ സെറ്റിൽ ഷോട്ട് എടുത്ത ശേഷം മോനിട്ടറിന് മുന്നിൽ വന്നു നിന്ന് തന്റെ പെർഫോമൻസ് നിരീക്ഷിക്കുന്ന ശീലവുമുണ്ടത്രെ.

അതേസമയം, വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ട് മമ്മൂട്ടിയ്ക്ക്, അത് പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. എന്നാൽ എന്നാൽ ഇതുവരെയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ടില്ല. എന്നാൽ മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സമയത്ത് ആഗ്രഹിച്ചിരുന്നുവെന്ന് അടുത്തിടെ സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു. മമ്മൂട്ടി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും നമുക്കെല്ലാം അറിയാം.

ഇങ്ങനെയുള്ള മമ്മൂട്ടിയെ രാജ്യസഭ മെമ്പറാക്കി തെരഞ്ഞെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ആഗ്രഹമുണ്ടായിരുന്നു. പിണറായിക്ക് മമ്മൂട്ടിയോട് പ്രത്യേക സ്നേഹവും വാത്സല്യവുമുണ്ട്. ഞാൻ ഇവിടെ വെളിപ്പെടുത്തുന്ന ഈകാര്യം ചിലർക്കെങ്കിലും വിശ്വാസയോഗ്യമായി തോന്നില്ല. എന്നാൽ സത്യത്തെ സ്വർണപാത്രം കൊണ്ട് മൂടിയാലും ഒരുനാൾ അത് മറനീക്കി പുറത്തുവരും. മുഖ്യമന്ത്രിയുടെ ഈ തീരുമാനം ചിലർ മണത്തറിഞ്ഞു. അതവരെ വല്ലാതെ അലോസരപ്പെടുത്തി.

എന്നാലും ഈ ഓഫർ മമ്മൂട്ടി സ്വീകരിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല. മമ്മൂട്ടി ഏറെ വിശ്വസിക്കുകയും സ്നേഹിക്കുകയും എല്ലാ കാര്യങ്ങളും തുറന്നുപറയുകയും ചെയ്യുന്ന ചുരുക്കം ചില സ്നേഹിതർ പാർട്ടിയിൽ ഉണ്ടായിരുന്നു. ഒരിക്കൽ മമ്മൂട്ടിയുടെ വിശ്വസ്‌തനായ സ്നേഹിതൻ മുഖ്യമന്ത്രിയുടെ ചേംബറിൽ ഇരിക്കുകയായിരുന്നു. അന്നത്തെ ഒരു പ്രധാന വിഷയം സംസാരിക്കാനായി മമ്മൂട്ടിയെ ഫോൺ ചെയ്യുന്നു.

എന്നാൽ മമ്മൂട്ടി ആ വിഷയത്തിൽ ശരിക്കും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുകയാണ് ചെയ്‌തത്‌. ആ സ്നേഹിതൻ ഫോൺ സംഭാഷണം സ്‌പീക്കറിലേക്ക് മാറ്റുകയായിരുന്നു. മമ്മൂട്ടി ഇതൊന്നും അറിയാതെ മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു. എന്താണ് അദ്ദേഹം കാണിക്കുന്നത്?, അദ്ദേഹത്തിന് ഇതൊന്നും മനസിലാവുന്നില്ലേ എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. ഇത് മുഖ്യമന്ത്രി നേരിട്ട് കേൾക്കുകയും ഇതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് വലിയൊരു മാറ്റമുണ്ടാവുകയും ചെയ്‌തു. മമ്മൂട്ടി പറഞ്ഞതുകേട്ട് മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനുമായി.

പിന്നീട് പിണറായി ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നാൽ പിന്നീട് ഈ വിവരം മറ്റാരോ മമ്മൂട്ടിക്ക് ചോർത്തി നൽകുകയുണ്ടായി. ഉടൻ തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്തിയെ കണ്ടു. ശേഷം അത്തരത്തിൽ സംസാരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പിണറായിയെ ബോധ്യപ്പെടുത്തി പ്രശ്‌നം പരിഹരിച്ച ശേഷമാണ് അവിടെ നിന്നും അദ്ദേഹം മടങ്ങിയത് എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്.

Vijayasree Vijayasree :