ബോളിവുഡിന്റെ സൂപ്പര്‍താരം സല്മാന് ഖാനോട് മത്സരിക്കാന്‍ മലയാളത്തിന്റെ യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്മാന്. സല്‍മാന്റെ ബ്രഹ്മാണ്ഡ ചിത്രം ഭാരതിനോടൊപ്പം മത്സരിക്കാനൊരുങ്ങുകയാണ് ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയാഫാക്ടര്‍. സല്മാന് ഖാനെ നായകനാക്കി സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ എന്നീ ചിത്രങ്ങളൊരുക്കിയ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരത് ജൂണ്‍ അഞ്ചിന് റംസാന് ദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്.
2014ല്‍ റിലീസായ ഓഡ് ടു മൈ ഫാദര്‍ എന്ന ദക്ഷിണകൊറിയന്‍ സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ഭാരതില്‍ കത്രീനാ കെയ്ഫാണ് നായിക.ജാക്കി ഷ്റോഫ്, തബു, സുനില്‍ ഗ്രോവര്‍, ദിഷാ പട്ടാനി, സൊനാലി കുല്‍ക്കര്‍ണി തുടങ്ങിയവര്‍ക്കൊപ്പം അതിഥി താരമായി വരുണ്‍ ധവാനും പ്രത്യക്ഷപ്പെടുന്നു. മാര്കിന് ലാസ്കവിക് ആണ് ഈ പീര്യഡ് ഡ്രാമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
തേരേ ബിന്‍ ലാദന്, ദ ഷൗക്കീന്‍സ്, തേരേ ബിന്‍ ലാദന് - ഡെഡ് ഓര് എലൈവ്, പരമാണു ദ സ്റ്റോറി ഒഫ് പൊക്രാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ദ സോയാ ഫാക്ടര്‍ നിര്‍മ്മിക്കുന്നത് ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസാണ്.
ദുല്‍ഖര്‍ സല്മാന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായ നിഖില്‍ ഖോഡ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സോനം കപൂറാണ് നായിക. സോയാ സിംഗ് എന്നാണ് സോനം കപൂറിന്റെ കഥാപാത്രത്തിന്റെ പേര്. സഞ്ജയ്കപൂറാണ് മറ്റൊരു പ്രധാന താരം.
2008-ല്‍ പുറത്തിറങ്ങിയ അനൂജ ചൗഹാന്റെ ദ സോയാ ഫാക്ടര്‍ എന്ന നോവലിനെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പശ്ചാത്തലം 2011-ലെ ലോകകപ്പ് ക്രിക്കറ്റാണ്. ജൂണ്‍ 12നാണ് ദ സോയാഫാക്ടര്‍ തിയേറ്ററുകളിലെത്തുന്നത്.
salaman khan’s bharth and dulquer salman’s the zoya factor releasing on ramzan