ശാകുന്തളം തീയേറ്ററിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും
സാമന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് ശാകുന്തളം. ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും എത്തുന്ന ചിത്രം തീയേറ്ററിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണ് റിപോർട്ടുകൾ . കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കിയാണ് ശാകുന്തളം ഒരുങ്ങുന്നത്. പുരാണേതിഹാസ കഥയ്ക്കു വേണ്ടിയുള്ള ഓരോ സജീകരണങ്ങളും ചത്രത്തിന്റെ വിവരങ്ങളും പ്രേക്ഷകര്‍ക്കൊപ്പം പങ്കുവെയ്ക്കാറുണ്ട്. ഫെബ്രുവരി 17-ന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് ആദ്യം പുറത്തുവന്നിരുന്നത് . എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയ കാര്യം നിര്‍മ്മാതാക്കള്‍ തന്നെ പ്രേക്ഷകരെ അറിയിച്ചിരുന്നു.
മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ‘ദുഷ്യന്തനാ’യി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.
അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്‍റെ നിര്‍മ്മാതാവാണ് ദില്‍ രാജു.