സിനിഫൈൽ അവാർഡ് 2022

സിനിഫൈൽ അവാർഡ് 2022

മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് സിനിമ. സിനിമയുടെ പിന്നിലെ ചരിത്രം രസകരമാണ്. ആദ്യകാലങ്ങളില്‍ സിനിമയുമായെത്തിയവരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും പറഞ്ഞ് ഓടിച്ചു. വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങള്‍ ഭൂതങ്ങളാണെന്ന് അന്ന് പലരും കരുതി. പിന്നെ, സിനിമ ഏറെ വളര്‍ന്നു, ജനകീയമായി. ഇന്നും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് സിനിമ. കാലങ്ങൾക്ക് അനുസരിച്ചു വരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രേക്ഷകനിലൂടെ തന്നെയാണ് അത് മുൻപോട്ട് പോകുന്നത്.

സ്ഥിരം സിനിമയുമായി സംബന്ധിച്ചു വരുന്ന അവാർഡുകൾ നിർണയിക്കുന്നത് ചലച്ചിത്ര പ്രവർത്തകരായ ജൂറിയാണ്. പ്രേക്ഷകന് നേരിട്ട് അവാർഡ് നിർണയത്തിൽ പങ്കെടുക്കുവാൻ സാധിക്കുന്നില്ല അവാർഡ് നിർണയത്തിൽ പ്രേക്ഷക മാനദണ്ഡം കൂടുതൽ ചർച്ച ചെയ്യപെടേണ്ടതാണ്. ഈ വസ്തുത ഉൾക്കൊണ്ട് തന്നെയാണ് സിനിഫൈൽ ഒരു അവാർഡ് ദാന ചടങ്ങ് നടത്തുന്നത്. പ്രേക്ഷരുടെ അഭിപ്രായങ്ങൾക്ക് എല്ലാ കാലത്തും പരിഗണന നല്കുന്ന സിനീഫൈലിന്റെ മറ്റൊരു ഉദ്യമമാണിത്.

പൂർണമായി പ്രേക്ഷകന്റെ വിലയിരുത്തലാണ് ഈ പുരസ്‌കാര നിർണയത്തിന് ആധാരം. സിനിഫൈൽ ഗ്രൂപ്പിന്റെ അഡ്മിൻ പാനലും തിരഞ്ഞെടുക്കപെട്ട ജൂറി അംഗങ്ങളും ചേർന്ന് 2022 ലെ ചിത്രങ്ങളിൽ നിന്നും വിവിധ കാറ്റഗറിയിലുള്ള സാധ്യത പട്ടിക തയ്യാറാക്കുന്നു. ഈ പട്ടിക സിനിഫൈൽ ഗ്രുപ്പിൽ പബ്ലിഷ് ചെയ്യുകയും ചെയ്യുന്നു .പ്രേക്ഷകർക്ക് സിനിഫൈൽ വെബ് സൈറ്റ് വഴി വോട്ട് രേഖപെടുത്താം. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരായിരിക്കും തെരഞ്ഞെടുക്കപെടുക. അവാർഡ് ദാന ചടങ്ങ് വഴി എല്ലാവർക്കും പുരസ്‌കാരം നൽകുകയും ചെയ്യുന്നു. അവാർഡ് നിർണയം തികച്ചും സുതാര്യമായിരിക്കും.

പൂർണ്ണമായും സ്പോൺസർഷിപ്പിലൂടെ നടക്കുന്ന അവാർഡ് ദാന ചടങ്ങിലൂടെ ലഭിക്കുന്ന ലാഭ വിഹിതത്തിൽ ഒരു നിശ്ചിത ശതമാനം സിനിമ മേഖലയിലെ അവശ കലാകാരന്മാരെ സഹായിക്കുന്നതിനും മറ്റു സിനിമ സംബന്ധമായ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും.

സിനിമ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്നതിലും പ്രേക്ഷകന്റെ അഭിപ്രായത്തിന് കൂടുതൽ വില നല്കുന്നതിനുമാണ് ഈ അവാർഡ് ദാന ചടങ്ങ് സിനിഫൈൽ സംഘടിപ്പിക്കുന്നത് .

Kavya Sree :