നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടി സാക്ഷി അഗർവാൾ വിവാഹിതയായി. നടിയുടെ ബാല്യകാല സുഹൃത്ത് കൂടി ആയ നവ്‌നീത് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുച്ച ചടങ്ങായിരുന്നു വിവാഹം. ഗോവയിൽ വെച്ചായിരുന്നു ചടങ്ങ്. ബാല്യകാല സുഹൃത്തിൽ നിന്ന് പങ്കാളിയിലേക്ക്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും നാളുകൾ എന്നാണ് വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് സാക്ഷി അഗർവാൾ കുറിച്ചിരിക്കുന്നത്.
അതേസമയം, ‘രാജാ റാണി’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാക്ഷി അഗർവാൾ. രാജാ റാണിയിൽ ചെറിയൊരു റോൾ ചെയ്ത് സിനിമയിൽ എത്തിയ സാക്ഷി പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി.
ഒരായിരം കിനാക്കളാൽ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ കാല, അജിത്തിന്റെ വിശ്വാസം, ടെഡ്ഡി, സിൻഡ്രല്ല, അരൺമനൈ 3, നാൻ കടവുളൈ ഇല്ലേ, ബഗീര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ സാക്ഷി അഭിനയിച്ചിട്ടുണ്ട്.
അധർമ കഥൈകൾ എന്ന ചിത്രമാണ് സാക്ഷിയുടെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. ഗസ്റ്റ് ചാപ്റ്റർ 2, ദ നൈറ്റ് എന്നീ സിനിമകൾ നടിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.