നിരഞ്ജനും മാനസക്കുമൊപ്പം സാനിയയും സെൽഫിയെടുത്ത് സിനിമയിലെടുത്ത അൽക്കുവും ചേർന്നൊരു ഒന്നൊന്നര സകലകലാശാല !!!

നിരഞ്ജനും മാനസക്കുമൊപ്പം സാനിയയും സെൽഫിയെടുത്ത് സിനിമയിലെടുത്ത അൽക്കുവും ചേർന്നൊരു ഒന്നൊന്നര സകലകലാശാല !!!

മണിക്കൂറുകൾക്കുള്ളിൽ തരംഗമായിരിക്കുകയാണ് സകലകലാശാലയുടെ ട്രെയ്‌ലർ . ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിരഞ്ജനും , മാനസ രാധാകൃഷ്ണനുമാണ് നായിക നായകന്മാർ .തമാശയും കളിയും ചിരിയും മാത്രമല്ല ,പ്രണയവും ട്വിസ്റ്റുമൊക്കെ നിറഞ്ഞ ഒരു മികച്ച എന്റർടൈനർ ആയിരിക്കും എന്നത് ട്രെയിലറിൽ വ്യക്തമാണ്. .

രസകരമായ താരനിരയാണ് സകലകലാശാലയിലും അണിനിരക്കുന്നത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് സെല്ഫിയെടുത്ത് താരമായ അൽക്കു സകലകലാശാലയിലും ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്. ബി ടെക്ക് വിദ്യാർത്ഥിയായാണ് അൽക്കു എത്തുന്നത്.

മണിക്കൂറുകൾക്കകം ലക്ഷങ്ങൾ സകലകലാശാലയുടെ ട്രെയ്‌ലർ കണ്ടു കഴിഞ്ഞു. പതിനാലു മണിക്കൂറിനുള്ളിൽ 3 ലക്ഷം പേരാണ് ട്രെയ്‌ലർ കണ്ടത് . ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് ,കുക്കു, സാനിയ അയ്യപ്പൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.

വിനോദ് ഗുരുവായൂര്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിർമിക്കുന്നത് ഷാജി മൂത്തേടനാണ് . ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചെങ്ങന്നൂർ സെന്റ് തോമസ് എൻജിനിയറിങ് കോളേജ് ആണ് പ്രധാന ലൊക്കേഷൻ.

sakalakalashala casting

Sruthi S :