മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന രംഗം വല്ലാതെ വേദനിപ്പിച്ചു;ആ സീന്‍ ചെയ്യേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു-സൈജു കുറുപ്പ്!

നിരവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് സൈജു കുറുപ്പ്.നടനായും സഹനടനായും ഹാസ്യനടനായുമൊക്കെ അദ്ദേഹം സിനിമയിൽ സജീവമാണ്.എന്നാൽ ജയസൂര്യ നായകനായെത്തിയ ആട് എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല.ഇപ്പോളിതാ തന്റെ സിനിമാ ജീവിതത്തിൽ താൻ ചെയ്യേണ്ടീയിരുന്നില്ലന്ന് തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് സൈജു.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.വികെ പ്രകാശ് സംവിധാനം ചെയ്ത താങ്ക് യു എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചായിരുന്നു താരം ഇങ്ങനെ പറഞ്ഞത്.കുറേനാള്‍ ആ കഥാപാത്രം തന്നെ വേട്ടയാടിയിരുന്നുവെന്നും ആ ചിത്രത്തില്‍ അഭിനയിക്കേണ്ടിയില്ലായിരുന്നു വെന്ന് തോന്നിയെന്നും താരം പറയുന്നു.

സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷവും നാളുകളോളം ആ കഥാപാത്രം മനസ്സിനെ വേട്ടയാടിയിരുന്നു. താന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രത്തിന്റെ മകളെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഉപദ്രവിക്കുകയും മകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന രംഗവുമുണ്ടായിരുന്നു ആ ചിത്രത്തില്‍. മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന രംഗമുണ്ടായിരുന്നു. ആ സീന്‍ വല്ലാതെ വേദനിപ്പിച്ചു, താനും ഒരച്ഛനായതിനാലാവാം, ആ സീന്‍ ചെയ്യേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് തന്നെ നയിക്കുന്നത്. വളരെ അച്ചടക്കമുള്ള ജീവിതമാണ്. അനാവശ്യമായ സമ്മര്‍ദ്ദങ്ങളൊന്നും കുടുംബത്തില്‍ നിന്നുമില്ല. താന്‍ ജോലിയിലായിരിക്കുമ്പോള്‍ അവരാരും ശല്യം ചെയ്യാറില്ല. ഭാര്യ അനു എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്നയാളാണ്. തന്നെ അറിയിക്കാതെ കാര്യങ്ങളെല്ലാം കൃത്യമായി അവള്‍ ചെയ്യാറുണ്ടെന്നും സൈജു കുറുപ്പ് പറഞ്ഞിരുന്നു.

saiju kurup talks about a movie scene

Sruthi S :