അഭിനയം വിട്ട് ആത്മീയതയിലേയ്ക്ക് തിരിഞ്ഞ് സായ് പല്ലവി?; പുറത്ത് വന്ന ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലര്‍’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്.എന്നാല്‍ ഇപ്പോഴിതാ നടിയുടെ ഒരു ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

സായ് കുടുംബത്തോടൊപ്പം ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാന്‍ ജന്മനാട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. നടി പരമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ചാണ് കുടുംബത്തോടൊപ്പം നില്‍ക്കുന്നത്. പരമ്പരാഗത ബഡുഗ ശൈലിയിലാണ് നടി വസ്ത്രം ധരിച്ചിരിക്കുന്നത്. സായ് പല്ലവിയുടെ സഹോദരി പൂജ, സഹോദരന്‍ ജിത്തു എന്നിവരുള്‍പ്പെടെ ചിത്രത്തിലുണ്ട്.

ഊട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ പുതിയ ചിത്രങ്ങള്‍ ആരാധകരില്‍ തെല്ലൊന്നുമല്ല ആശങ്കയുണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ മറ്റൊരു ആത്മീയ പങ്കെടുത്ത സായ് പല്ലവിയുടെ ഫോട്ടോകളുംവൈറലായിരുന്നു.

തങ്ങളുടെ നടി അഭിനയം വിട്ട് ആത്മീയതയിലേക്ക് മാറുകയാണോ എന്നാണ് ആരാധകരുടെ ആശങ്ക. അതേസമയം, ഗാര്‍ഗിയാണ് സായ് പല്ലവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ശിവ കാര്‍ത്തികേയന്‍ നായകനായ തമിഴ് ചിത്രത്തില്‍ സായ് പല്ലവി നായികയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Vijayasree Vijayasree :