എംബിബിഎസ് ബിരുദധാരിയായി സായി പല്ലവി; ആശംസകളുമായി ആരാധകർ

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. സായിയുടെ സിനിമയും പാട്ടുകളും ഡാൻസുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. അതുപോലെ നടിയെ സംബന്ധുച്ച് പുറത്ത് വരുന്ന വാർത്തകളും എല്ലാം വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ സായി പല്ലവി എംബിബിഎസ് ബിരുദധാരിയായിരിക്കുകയാണ്. ജോർജിയയിലെ ടിബിഎൽസി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സായി പല്ലവി എംബിബിഎസ് എടുത്തത്. താരം കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. താരത്തിന് നിരവധി പേർ കമന്റിലൂടെ ആശംസകളും അറിയിക്കുന്നുണ്ട്.

അതേസമയം, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായൺ’ ആണ് സായി പല്ലവിയുടെ പുതിയ ചിത്രം. രാമയണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സീതയായാണ് നടി അഭിനയിക്കുന്നത്. രൺബീർ കപൂറാണ് രാമൻ. ആലിയ ഭട്ടിനെയാണ് സംവിധായകൻ സീതയായി പരിഗണിച്ചിരുന്നത്. എന്നാൽ താരം ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു.

2020ലാണ് നിർമ്മാതാവ് മധു മണ്ടേന നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണ ഒരുക്കുന്നതായി അറിയിച്ചത്. കന്നഡ താരം യഷ് രാവണനെ അവതരിപ്പിക്കും. കുംഭകർണ്ണനായി ബോബി ഡിയോളിനെയും കൈകേയിയായി ലാറ ദത്തയെയുമാണ് പരിഗണിക്കുന്നത്. 2024 മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. മൂന്ന് ഭാഗങ്ങളായാണ് സിനിമയൊരുങ്ങുന്നത്. 2025ലാണ് ആദ്യ ഭാഗത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.

മെഡിക്കൽ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേയ്ക്ക് എത്തിയത്. ഡാൻസ് റിയാലിറ്റി ഷോയിലും മുൻപ് താരം പങ്കെടുത്തിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായി അന്യഭാഷയിൽ നിന്നുള്ള അവസരങ്ങളും ഈ താരത്തിന് ലഭിച്ചിരുന്നു.

മുൻനിര സംവിധായകരുടേയും താരങ്ങളുടേയുമെല്ലാം ചിത്രത്തിൽ പ്രവർത്തിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയിലെത്തി അധികം വൈകുന്നതിന് മുൻപ് തന്നെ തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു താരം.

കരിയറിൽ താൻ നിരസിച്ച സിനിമകളെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും നടി പറഞ്ഞിരുന്നു. കുട്ടിയുടുപ്പിട്ട് അഭിനയിക്കാൻ താൽപര്യമില്ല, അത്തരത്തിലുള്ള വേഷം സ്വീകരിക്കാറില്ല. അത് പോലെ തന്നെ ചുംബന രംഗങ്ങളിലും അഭിനയിക്കാൻ താൽപര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

ചുംബനരംഗത്തിൽ മുൻപൊരിക്കൽ സംവിധായകൻ ചുംബനരംഗത്തിൽ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു സംവിധായകൻ പ്ലാൻ ചെയ്തിരുന്നത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു. സംവിധായകൻ നിർബന്ധിച്ചപ്പോഴും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു താരം.

സായ്പല്ലവി ബോളിവുഡിലേയ്ക്ക് എത്തുന്നതായും ചിലറിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആമിർഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാവുന്ന ചിത്രത്തിൽ സായ്പല്ലവി നായികയായി എത്തുന്നു എന്നാണ് വിവരം.

പ്രണയകഥയായി ഒരുങ്ങുന്ന ചിത്രം സുനിൽ പാണ്ഡെ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. നയൻതാരയ്ക്ക് പിന്നാലെ ബോളിവുഡിൽ എത്തുന്ന തെന്നിന്ത്യൻ താരമാണ് സായ്പല്ലവി.

Vijayasree Vijayasree :