ആരാധകരെ ഞെട്ടിച്ച സച്ചിൻ്റെ 5 ബൗളിംഗ് പ്രകടനങ്ങൾ !

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയമാണ് , ദൈവമാണ് സച്ചൻ ടെണ്ടുൽക്കർ . ഒട്ടേറെ അവിസ്മരണീയ നിമിഷങ്ങൾ ക്രിക്കറ്റിൽ സച്ചൻ തീർത്തിരുന്നു. സച്ചിന്റെ മികച്ച എണ്ണമറ്റ ഇന്നിങ്ങ്സുകൾക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതെ സമയം സച്ചിൻ ബോളുകൊണ്ടും ഇന്ദ്രജാലം തീർത്ത കുറച്ച് മത്സരങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1987 ഇൽ ഒരു പേസ് ബൗളർ ആകണം എന്ന ആഗ്രഹത്തോടെയാണ് സച്ചിൻ MRF പേസ് ഫൌണ്ടെഷനിൽ എത്തുന്നത്.

എന്നാൽ പിന്നീട് കൊച്ചിന്റെ നിർദേശ പ്രകാരം സച്ചിൻ ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. രണ്ടര ദശാബ്ദത്തോളം നീണ്ടു നിന്ന ക്രിക്കറ്റ് കരിയറിൽ സച്ചിൻ ബാറ്റ് കൊണ്ട് ടീമിനെ വിജയത്തിലെത്തിച്ച കളികൾ അനേകമാണ്. എന്നാൽ സച്ചിൻ ബോളുകൊണ്ടും ടീം ഇന്ത്യയെ വിജയത്തിലെത്തിച്ച ചില മത്സരങ്ങൾ ഉണ്ട്. ഇതാ സച്ചിന്റെ മികച്ച അഞ്ചു ബൗളിംഗ് പ്രകടനങ്ങൾ..

1. 1993 ഇൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഹീറോ കപ്പിൽ നിർണായക മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത് സച്ചിന്റെ ബൗളിംഗ് പ്രകടനമായിരുന്നു. അവസാന ഓവറിൽ സൗത്ത് ആഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് ആറ് റൺസ് മാത്രമായിരുന്നു. അവസാന ഓവർ ആര് ബോൾ ചെയ്യും എന്നത് ക്യാപ്റ്റൻ അസറുദീനെ ആശയ കുഴപ്പത്തിലാഴ്ത്തി. വെള്ളവുമായി 12 ആമനെ ഗ്രൗണ്ടിലെക്കയച്ച കോച്ച് അജിത്ത് വഡെക്കർ ബോൾ കപിലിന് നൽകാനുള്ള നിർദെശമായിരുന്നു നൽകിയത്.
എന്നാൽ കപിൽ വിസ്സമ്മതിച്ചപ്പോൾ അസർ സച്ചിന് ബോൾ നൽകി എല്ലാരെയും ഞെട്ടിക്കുന്നതായിരുന്നു ആ തീരുമാനം. പക്ഷെ സച്ചിൻ ബോൾ കൊണ്ട് ഇന്ദ്രജാലം തീർത്തു. മത്സരത്തിൽ ഇന്ത്യ 2 റൺസിന് ജയിച്ചു. ഈ മത്സരത്തിൽ സച്ചിൻ ബോൾ ചെയ്തത് അവസാന ഓവർ മാത്രമാണ്.

2. 2004 ലെ പാകിസ്ഥാനെതിരെയുള്ള പരമ്പരയിലെ മുൽട്ടാൻ ക്രിക്കറ്റ് ടെസ്റ്റ്‌ ഓർമിക്കപ്പെടുന്നത് സെവാഗിന്റെ 309 റൺസിന്റെ മിന്നും പ്രകടനം കൊണ്ട് മാത്രമല്ല. സച്ചിന്റെ മനോഹരമായ ഒരു ഗൂഗ്ലി കൊണ്ടും ആണ്. 675 റൺസിന്റെ കൂറ്റൻ സ്കോർ നേടിയ ഇന്ത്യ വിജയം ഉറപ്പിച്ച മത്സരത്തിൽ ആയിരുന്നു. മുഹമ്മദ്‌ റസാക്കും മോയിൻ ഖാനും ചെറുത്ത് നിൽപ്പിന് ശ്രമിച്ചത് ഒരു ഘട്ടത്തിൽ മത്സരം സമനിലയിലേക്ക് വഴുതി പോകും എന്ന അവസ്ഥയിൽ ആയിരുന്നു മൂന്നാം ദിവസത്തിലെ അവസാന ഓവർ സച്ചിൻ ചെയ്തത്. സച്ചിന്റെ മനോഹരമായ ഒരു ഗൂഗ്ലിയിൽ മോയിൻ ഖാന് വിക്കറ്റ് നഷ്ട്ടമായി. സച്ചിന്റെ കരിയറിലെ മികച്ച ബോൾ എന്ന് വിദഗ്ധർ വിലയിരുത്തുന്നത് ഈ ബോൾ ആയിരുന്നു.

3.2001 ലെ കൊൽക്കത്ത ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ജയത്തിന് വഴിയൊരുക്കിയത് സച്ചിന്റെ ബോളിംഗ് പ്രകടനം കൂടിയായിരുന്നു. ഈ ടെസ്റ്റിൽ ഗിൽക്രിസ്റ്റിനെയും ഹയ്ഡനെയും ഷെയിൻ വോണിനെയും പുറത്താക്കി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു സച്ചിൻ. ദ്രാവിഡിന്റെയും ലഷ്മണൻറെയും ബാറ്റിംഗ് പ്രകടനം കൊണ്ടും ശ്രദ്ധേയമാണ് ഈ ടെസ്റ്റ്‌.

4. 1998 ഇൽ കൊച്ചി ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ 5 വിക്കറ്റ് നേടിക്കൊണ്ടായിരുന്നു സച്ചിൻ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത്. ഈ മത്സരത്തിൽ സച്ചിന് ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. അസറുദീന്റെയും ജഡേജയുടെയും ബാറ്റിങ്ങിന്റെ ബലത്തിൽ ഇന്ത്യ 310 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യമാണ്‌ ഉയർത്തിയത്. 32 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് നേടി സച്ചിൻ ഓസീസിന്റെ ബാറ്റിംഗ് നിരയെ തകർക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

5. കൊച്ചിയിൽ തന്നെയായിരുന്നു സച്ചിൻ തന്റെ കരിയറിലെ മറ്റൊരു അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 2004 ഇൽ പാകിസ്ഥാനെതിരെ ആയിരുന്നു സച്ചിന്റെ കൊച്ചിയിലെ ഈ മിന്നുന്ന പ്രകടനം. ഈ മത്സരത്തിലും ബാറ്റിങ്ങിൽ തിളങ്ങാൻ സച്ചിന് സാധിച്ചില്ല. ഇൻസമാം ഉൾ ഹഖ്,അഫ്രീദി ഉൾപ്പെടയുള്ള വമ്പൻമാരെ പുറത്താക്കി സച്ചിൻ പാകിസ്ഥാൻ ബാറ്റിംഗ് നിരയെ തകർത്തു ടീമിനെ വിജയത്തിൽ എത്തിച്ചു. 87 റൺസിനായിരുന്നു ഇന്ത്യ ഈ മത്സരത്തിൽ ജയിച്ചത്.

sachin tendulkar’s special moments

Sruthi S :