മത്സരശേഷം പന്തിനെ നേരിട്ട് കാണാൻ എത്തിയ സച്ചിൻ പന്തിനോട് പറഞ്ഞത് –

ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ആരാധകരുടെ പ്രധാന ചര്‍ച്ച മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളെ കാഴ്ചക്കാരാക്കി നിര്‍ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഋഷഭ് പന്ത് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് .ഡല്‍ഹിക്കായി അഞ്ചാമതായി ക്രീസിലെത്തി വെറും 27 പന്തില്‍ നിന്ന് ഏഴു വീതം സിക്‌സും ബൗണ്ടറിയുമടക്കം 78 റണ്‍സാണ് പന്ത് അടിച്ചു കൂട്ടിയത്. വെറും 18 പന്തില്‍ നിന്നായിരുന്നു പന്തിന്റെ അര്‍ധ സെഞ്ചുറി. ബുംറയെറിഞ്ഞ 18ാം ഓവറില്‍ പന്ത് നേടിയ സിക്‌സ് കണ്ട് കമന്റേറ്റര്‍മാര്‍ പോലും അമ്ബരന്നു.

പന്തിന്റെ ഈ മിന്നും പ്രകടനം കാണുകയായിരുന്നു മുംബൈയുടെ താരമായിരുന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.അദ്ദേഹം പോലും നേരിട്ട് എത്തി പന്തിനോട് സംസാരിച്ചു .എന്തൊക്കെയാവും സച്ചിന്‍ പന്തിനോട് സംസാരിച്ചിട്ടുണ്ടാകുക എന്നതുള്‍പ്പെടെ ആ വീഡിയോ തരംഗമാകുകയാണ്. സച്ചിന്‍ ചില നിര്‍ദേശങ്ങള്‍ പന്തിന് നല്‍കുന്നതായാണ് മനസിലാകുന്നത്. പന്ത് ചില സംശയങ്ങള്‍ സച്ചിനോട് ചോദിക്കുന്നതായും കാണുന്നുണ്ട്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ പറഞ്ഞത് എന്താകുമെന്ന് പലരും പ്രവചിക്കുന്നുമുണ്ട് .എന്തായാലും ഈ ഒരു വീഡിയോ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഒരു വലിയ തരംഗം തീർത്തിരിക്കുകയാണ് .

sachin meets pant after his awesome batting performance

Abhishek G S :