സച്ചിൻ പോലീസ് പിടിയിൽ വിവാഹം മുടങ്ങുമോ ; കുടുംബവിളക്കിൽ സംഭവിക്കുന്നത്

കല്യാണത്തിന് വേണ്ടി അമ്മയുടെ അനുഗ്രഹം വാങ്ങി വീട്ടില്‍ നിന്ന് ഇറങ്ങുന്ന സച്ചിന്‍ കൂട്ടുകാരായിരുന്ന മയക്ക് മരുന്ന് സംഘത്തിന്റെ ചതിക്കുഴിയില്‍ പെട്ട് അറസ്റ്റിലാവുന്നതാവാനാണ് സാധ്യത. അവന്‍ പെണ്ണിന്റെ വീട്ടില്‍ എത്തുന്നതിന് മുന്‍പ് ലോക്ക് ചെയ്യണം എന്ന് അതിലൊരാള്‍ പറയുന്നുണ്ട്. ആകെ ടെന്‍ഷനടിച്ച് വിളറി പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന സച്ചിനെ വീഡിയോയില്‍ കാണാം. കുടുംബവിളക്കില്‍ എന്ത് നല്ല കാര്യം നടക്കുമ്പോഴും പൊലീസ് സാന്നിധ്യവും പ്രശ്‌നങ്ങളും അത്യാവശ്യമാണല്ലോ എന്നാണ് കമന്റുകള്‍.

AJILI ANNAJOHN :