കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു

കലാസംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് അപകടമുണ്ടായത്.

എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെ മകനാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ‘പുനസ്ഥാപനം എന്ന നവേന്ദ്രജാലം’ എന്ന പുസ്തകത്തിനായിരുന്നു പുരസ്‌കാരം.

ഭാര്യ: ഷേര്‍ളി സാബു. മകന്‍: അശ്വിന്‍ സാബു. നിശ്ചല ഛായാഗ്രാഹകന്‍ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകന്‍ പി.ജി വിശ്വംഭരന്‍ സഹോദരീഭര്‍ത്താവുമാണ്.

രാജാവിന്റെ മകന്‍, മനു അങ്കിള്‍, കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, പാര്‍വതീ പരിണയം, ഒറ്റയടിപ്പാതകള്‍, ഫസ്റ്റ് ബെല്‍ തുടങ്ങീ നിരവധി ചിത്രങ്ങളുടെ കലാസംവിധായകനാണ് അദ്ദേഹം.

Vijayasree Vijayasree :