36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹസനും മണിരത്‌നവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു

പ്രേക്ഷകര്‍ െേറ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുക്കെട്ടാണ് മണിരത്‌നം-കമല്‍ഹസന്‍ കോമ്പോ. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനില്‍ ഇതുവരെ എത്തിയിട്ടുള്ളൂവെങ്കിലും വര്‍ഷങ്ങളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമാകാന്‍ പോകുന്നത്. 1987 ല്‍ പുറത്തെത്തിയ നായകനാണ് ആ ചിത്രം. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിക്കപ്പെട്ടത്.

ഇപ്പോഴിതാ ആ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായാണ് വിവരം. വലിയ താര നിരയാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ആക്ഷന് പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രമോ ഷൂട്ടാണ് ആരംഭിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

കമല്‍ ഹാസന്റെ കരിയറിലെ 234ാം ചിത്രമാണ് മണി രത്‌നവുമായി ചേര്‍ന്ന് ചെയ്യുന്നത്. അതിനാല്‍ ഈ ചിത്രത്തിന് താല്‍ക്കാലിക ടൈറ്റില്‍ കെഎച്ച് 234 എന്നാണ്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്‌നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജൈന്റ് മൂവിസും നിര്‍മ്മാണ പങ്കാളികളാണ്.

കെഎച്ച് 234 സെലിബ്രേറ്റിംഗ് പവര്‍ ഹൌസസ് ഓഫ് ഇന്ത്യന്‍ സിനിമ എന്നാണ് ഈ ചിത്രത്തിന് നിലവില്‍ നല്‍കിയിരിക്കുന്ന വിശേഷണം. ചിത്രത്തിന്റെ ഇപ്പോ ഷൂട്ട് ചെയ്യുന്ന പ്രമോ വീഡിയോ കമലിന്റെ ജന്മദിനമായ നവംബര്‍ 7 ന് റിലീസ് ചെയ്യും എന്നാണ് വിവരം.

അതേസമയം നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍കി 2898 എഡി, തുനിവിന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, ഷങ്കറിന്റെ ഇന്ത്യന്‍ 2 എന്നിവയാണ് കമല്‍ ഹാസന്റേതായി പുറത്തെത്താനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

Vijayasree Vijayasree :