മൗനരാഗം സീരിയൽ സബിത നായർ വിവാഹിതയായി; വരനെ കണ്ടോ? വിവാഹ ചിത്രങ്ങൾ വൈറൽ

നടി സബിത നായർ വിവാഹിതയായി. രമിത്താണ് വരൻ. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുകയാണ്

മൗനരാഗം പരമ്പരയിൽ കല്യാണി എന്ന കഥാപാത്രത്തിന്റെ ‘അമ്മ വേഷത്തിലാണ് സബിത എത്തുന്നത്. എന്നാൽ താരം ഇപ്പോഴാണോ വിവാഹിത ആകുന്നത് എന്നുള്ള സംശയങ്ങളാണ് ആരാധകർ പങ്കിടുന്നത്. സബിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകളിൽ നാടൻ ലുക്കിൽ എത്തുന്ന സബിതയുടെ മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകരണമാണ് ആരാധകർ നൽകിയത്.

സബിതയ്ക്ക് വിവാഹ ആശംസകളുമായി സീരിയൽ താരം സൗപർണിക എത്തിയിട്ടുണ്ട്. സബിതയുടെ നാത്തൂൻ ആണ് സൗപർണിക.

രമിത്തേട്ടനും, നാത്തൂനും ഹാപ്പി മാരീഡ് ലൈഫ് എന്നാണ് സൗപർണിക വിവാഹവിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. . #sisterinlaw #brotherinlaw #marriage #happymarriedlife തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് സൗപർണിക സന്തോഷം പങ്കുവച്ചത്.

സബിതയെപോലെ തന്നെ അരാധകർക്ക് പ്രിയങ്കരർ ആണ് സൗപർണ്ണികയും സുഭാഷും. ഏകദേശം അറുപത്തിയഞ്ച് സീരിയലുകളിൽ അഭിനയിച്ച സൗപർണിക പൊന്നൂഞ്ഞാൽ എന്ന സീരിയലിലൂടെയാണ് ഈ രംഗത്ത് തന്റെ ചുവട് ഉറപ്പിക്കുന്നത്. 2013 ലാണ് കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനുമായി താരത്തിന്റെ വിവാഹം നടക്കുന്നത്. സുഭാഷ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ വേഗം പ്രേക്ഷകർക്ക് മനസിലാക്കാൻ ഇടയില്ല. അമ്മുവിന്റെ അമ്മ സീരിയലിലെ കിരണ്‍ എന്ന് പറഞ്ഞാൽ വേഗം നിങ്ങൾക്ക് മനസിലാകും. അദ്ദേഹമാണ് സൗപർണ്ണികയുടെ ഭർത്താവ്.

Noora T Noora T :