സംസ്‌കൃത ഭാഷ പഠനത്തിനായി കുടുംബവീട് ദാനമായി നല്‍കി എസ്പി ബാലസുബ്രഹ്മണ്യം

പ്രശസ്ത പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം സംസ്‌കൃത ഭാഷയുടെ പഠനത്തിനായി സ്വന്തം വീട് വിട്ടുനല്‍കി. നെല്ലൂര്‍ ജില്ലയിലെ തിപ്പരാജുവാരി തെരുവിലെ കുടുംബവീടാണ് നല്‍കിയത്. കാഞ്ചി കാമകോടി പീഠത്തിനാണ് സമര്‍പ്പിച്ചിരിക്കുന്നത്

ചൊവ്വാഴ്ച വീട് ഔദ്യോഗികമായി കാഞ്ചി കാമകോടിക്കായി എസ്.പി. ബാലസുബ്രഹ്മണ്യം വിട്ടുനല്‍കി. മഠത്തിന് വേണ്ടി ശ്രീ വിജയേന്ദ്ര സരസ്വതി സ്വാമിയാണ് ഗായകന്റെ കുടംബവീട് ഏറ്റുവാങ്ങിയത്. മഠത്തിലെത്തി ഗായകനും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് കുടുംബ വീടിന്റെ രേഖകള്‍ സമര്‍പ്പിച്ചത്.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനവും വേദ പാഠശാലകളുടെ സംസ്‌കൃത പ്രചരണങ്ങളിലും ഏറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന വ്യക്തികൂടിയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്ത ഗായകനായ എസ്. പി.ബാലസുബ്രഹ്മണ്യം.

അദ്ദേഹത്തിന്റെ പിതാവ് ശ്രീപതി പണ്ഡിതാരാധ്യുല ബാല സുബ്രഹ്മണ്യംത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ ത്യാഗരാജ സമാരോത്സവങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ വേദങ്ങളും, കര്‍ണ്ണാടക സംഗീതവും, ഇതിഹാസവു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അദ്ദേഹം നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. സംസ്‌കൃത വേദത്തിന്റെ പ്രചരണത്തിനായി എസ്പിബി സ്വയം മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്ന് വിജയേന്ദ്ര സരസ്വതി അറിയിച്ചു.

കാഞ്ചി കാമകോടിയുടെ നേതൃത്വത്തില്‍ തന്റെ കുടുംബ വീട്ടില്‍ സംസ്‌കൃത പഠനം ആരംഭിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ട്. സംസ്‌കൃത വേദ പഠനങ്ങള്‍ക്കും ജനങ്ങളിലേക്ക് അത് പ്രചരിപ്പിക്കുന്നതിനുമായി തന്റെ വീട് പ്രയോജനപ്പെടുത്തുമെന്ന് പീഠം അറിയിച്ചിട്ടുണ്ടെന്നും എസ്.പി. ബാലസുബ്രഹ്മണ്യം പ്രതികരിച്ചു.

S. P. Balasubrahmanyam

Noora T Noora T :