ഏക ദിന കരിയറിൽ ചരിത്ര നേട്ടത്തിന് ഒരുങ്ങി രോഹിത് ശർമ്മ

കരിയറിലെ മറ്റൊരു നാഴികക്കല്ലിനരികെ ആണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ .മത്സരത്തില്‍ 46 റണ്‍സ് കൂടെ നേടിയാല്‍ ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 8000 റണ്‍സ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശര്‍മ്മയ്ക്കെത്താം .

175 ഇന്നിങ്‌സില്‍ നിന്നും 8000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തില്‍ ഒന്നാമത് . 182 ഇന്നിങ്‌സില്‍ നിന്നും 8000 റണ്‍സ് നേടിയ എ ബി ഡിവില്ലിയേഴ്സാണ് കോഹ്ലിക്ക് പിന്നില്‍ . 200 ഇന്നിങ്‌സില്‍ നിന്നാണ് സൗരവ് ഗാംഗുലി ഈ നേട്ടം സ്വന്തമാക്കിയത്.

ഇത് വരെ എട്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഏകദിനത്തില്‍ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട് . കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 181 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് ശര്‍മ്മ 7000 റണ്‍സ് പിന്നിട്ടത്. അതിനുശേഷം 18 ഇന്നിങ്‌സില്‍ നിന്നും 956 റണ്‍സ് ഹിറ്റ്മാന്‍ അടിച്ചുകൂട്ടി .18 ഇന്നിങ്‌സില്‍ നിന്നും 956 റണ്‍സ് ആണ് അതിനു ശേഷം ഹിതമാണ് അടിച്ചു കൂട്ടിയത് .

rohit sharma to new odi record

Abhishek G S :