70 ദിവസം മുമ്പ് തന്റെ ജീവിതം ഇങ്ങനെ അല്ലായിരുന്നു, ദൈവാനുഗ്രഹമുണ്ടെന്ന് മനസിലായി, എനിയ്ക്ക് താൽപര്യം അതാണ്, അടുത്ത മാസം അത് സംഭവിക്കും പൊതുവേദിയിൽ ആദ്യമായി ആ രഹസ്യം പൊട്ടിച്ച് റോബിൻ

ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ രാധാക‍ൃഷ്ണൻ. ഇതുവരെയുള്ള ബിഗ് ബോസ് ചരിത്രത്തിൽ ഡോ.റോബിൻ രാധാക‍ൃഷ്ണനെപ്പോലെ ഫാൻബേസ് ഉണ്ടാക്കിയെടുത്ത മറ്റൊരു മത്സരാർഥിയില്ല.

ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം എല്ലാ ദിവസവും റോബിൻ തിരക്കിലാണ്. അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും മറ്റുമായി റോബിൻ സജീവമാണ്. കൂടാതെ അടുത്തിടെ താരത്തിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവും നടന്നിരുന്നു.

ഇപ്പോൾ മലപ്പുറത്ത് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനെത്തിയ റോബിൻ മാധ്യമങ്ങളോട് പരഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 70 ദിവസം മുമ്പ് തന്റെ ജീവിതം ഇങ്ങനെ അല്ലായിരുന്നുവെന്നും ദൈവാനുഗ്രഹമുണ്ടെന്ന് മനസിലായി എന്നുമാണ് റോബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ‘ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം എവിടെ ചെന്നാലും എല്ലാവരുടേയും സ്നേഹം ലഭിക്കും.’

ഈ സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടിയാണ് ഞാൻ ഇത്രനാൾ കഷ്ടപ്പെട്ടത്. അത് എനിക്ക് ഇപ്പോൾ എവിടെപ്പോയാലും ലഭിക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. ഇങ്ങനെ എന്നെ സ്നേഹിക്കുന്നവരെ കാണാൻ സാധിക്കുന്നതും അവരോട് സംസാരിക്കുന്നതുമാണ് എനിക്കും താൽപര്യം.’ ‘കൂടാതെ സിനിമ ചെയ്യാൻ പോവുകയാണ്. അതിനുള്ള പ്രീ പൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. അതെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാവില്ല. അടുത്ത മാസം കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും’ റോബിൻ പറഞ്ഞു.

സീസൺ ഫോർ ബിഗ് ബോസ് മലയാളത്തിൽ പങ്കെടുത്തവരിൽ ആദ്യമായി അഭിനയിക്കാൻ അവസരം കിട്ടിയ മത്സരാർഥിയും റോബിനാണ്. തന്റെ ആദ്യ ചിത്രത്തിന്റെ ചർച്ചകൾ കഴിഞ്ഞുവെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റോബിൻ ആരാധകരെ അറിയിച്ചത്. പ്രമുഖ നിർമാതാവ് സന്തോഷ്.ടി.കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. ഡോ.റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞുവെന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും.

ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായികൊണ്ടിരിക്കും. തീർച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമെ വിനോദ വ്യവസായത്തിന് മുമ്പോട്ട് പോകാനാകൂ എന്നാണ് നിർമാതാവ് സന്തോഷ്.ടി. കുരുവിള റോബിനെ കുറിച്ച് പറഞ്ഞത്.

Noora T Noora T :