ഇന്ന് വൈകിട്ട് റോബിൻ കൊല്ലത്ത്! ആകാക്ഷയോടെ ആരാധകർ

ബിഗ് ബോസ്സ് നാലം സീസൺ ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്നത് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനിലൂടെയാണ്. ഷോയിലെ ഗെയിമുകളിൽ ഒക്കെ അധികം തിളങ്ങാൻ കഴിയാതിരുന്ന റോബിന് എങ്ങനെ എത്രയധികം ആരാധകരെ ലഭിച്ചു എന്നത് പ്രേക്ഷകർ ആദ്യമൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. എഴുപത് ദിവസം മാത്രമാണ് റോബിൻ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ എഴുപത് ദിവസം കൊണ്ടു തന്നെ ബിഗ് ബോസ് വിജയിയുടേതായി പ്രശസ്‌തിയാണ് താരം നേടിയെടുത്തത്.

ഷോയിലെ ഒരു പ്രശ്നത്തെ തുടർന്നാണ് റോബിൻ പുറത്തായത്. അതിന് പിന്നാലെ വിമാനത്താവളത്തിൽ അടക്കം വലിയ ജനാവലിയാണ് താരത്തെ സ്വീകരിക്കാൻ എത്തിയത്. അവിടെ നിന്നിങ്ങോട്ട് നിരവധി നേട്ടങ്ങളാണ് റോബിനെ തേടി എത്തിയത്. മലയാളത്തിലെ പ്രമുഖ നിർമാതാക്കളുടെ അടക്കം സിനിമകളിൽ നിന്ന് അവസരങ്ങൾ താരത്തെ തേടിയെത്തി. നിരവധി ഉദ്‌ഘാടനങ്ങളും മറ്റുമായി താരം തിരക്കിലായി. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾ നടത്തിയതിന്റെ റെക്കോർഡ് ചിലപ്പോൾ റോബിനായിരിക്കും

കേരളത്തിലെ പല ജില്ലകളിലായി റോബിൻ ഇപ്പോഴും ഉദ്‌ഘാടനത്തിനായി എത്തുകയാണ്. ഓരോ സ്ഥലങ്ങളിലും വമ്പൻ സ്വീകരണമാണ് റോബിന് ലഭിക്കുന്നത്. അതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. ഓരോ ഉദ്‌ഘാടന വേദികളിലും റോബിനെ ഒരു നോക്ക് കാണാൻ യുവാക്കളും, അമ്മമാരും, കുട്ടികളും തടിച്ച് കൂടുന്ന കാഴ്ച പതിവാണ്.

രണ്ട് ദിവസം മുൻപ് കൊല്ലം പുനലൂരിലെ വിസ്‌മ മോളിൽ റോബിൻ ഉദ്‌ഘാടനത്തിന് എത്തിയിരുന്നു. റോബിൻ കാറിൽ നിന്ന് ഇറങ്ങിയതോടെ റോബിനെ ഒരു നോക്ക് കാണാനും ഫോട്ടോ പകർത്താനും ചുറ്റും കൂടുകയായിരുന്നു ജനങ്ങൾ. ഉദ്‌ഘാടനത്തിന് ശേഷം ജനങ്ങൾ പൊന്നാടയണിക്കുകയും ചെയിതു. . കാറിന് മുകളിൽ കയറിയതിനെ ശേഷം ആരാധകരെ നോക്കി അലറിവിളിക്കുന്ന റോബിനെയായിരുന്നു പിന്നീട് കണ്ടത്.

ഇതിന് പിന്നാലെ ഇന്ന് കൊല്ലത്തേക്ക് വീണ്ടും എത്തുകയാണ് റോബിൻ. കൊല്ലം പാരിപ്പള്ളിയിൽ ഇന്ന് വൈകിട്ട് 5 മണിയ്ക്കാണ് റോബിൻ ഉദ്‌ഘാടനത്തിനായി എത്തുന്നത്. കഴിഞ്ഞ ദിവസത്തേതിന് സമാനമായ അവസ്ഥ ഇന്നും കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ കണക്ക് കൂട്ടൽ. റോബിനെ കാണാൻ വൻ ജനാവലി എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. റോബിനെ സ്വീകരിക്കാൻ കൊല്ലംകാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Noora T Noora T :