ബിഗ് ബോസ് അവസാനിച്ചെങ്കിലും റോബിൻ തരംഗം ഇപ്പോഴും തീർന്നിട്ടില്ല. വിജയ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും റോബിൻ തന്നെയാണ് ബിഗ് ബോസ്സ് വിന്നർ എന്നാണ് റോബിനെ സ്നേഹിക്കുന്നവർ പറയുന്നത്. ബിഗ് ബോസിന് ശേഷം താരത്തിന് സിനിമയിലേക്ക് വരെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റോബിനെ കുറിച്ച് നടി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റോബിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും റോബിൻ മറ്റുള്ളവരെ താഴ്ത്തി പറഞ്ഞിട്ടല്ല പൊങ്ങാൻ നോക്കുന്നതെന്നുമാണ് ഗായത്രി സുരേഷ് അഭിമുഖത്തിൽ പറഞ്ഞത്.
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ദിൽഷയെ ഒരുപാട് പിന്തുണച്ചു. ദിൽഷയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങി.എങ്കിലും ഡോ.റോബിൻ രാധാകൃഷ്ണനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്ന സ്റ്റേറ്റ്മെന്റിനോട് യോജിക്കുന്നുണ്ടോ’ എന്നാണ് ഗായത്രി സുരേഷിനോട് അവതാരിക ചോദിച്ചത്. അതിന് ഗായത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നു… ‘റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.’ ‘കാരണം റോബിന്റെ വിജയം റോബിൻ മറ്റുള്ളവരെ താഴ്ത്തി പറഞ്ഞ് നേടിയതല്ല. അങ്ങനെ റോബിൻ സ്വയം പൊങ്ങാറുമില്ല. അതിലാണ് റോബിൻ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ബാക്കി പലരും റോബിനെ താഴ്ത്തി പറഞ്ഞിട്ടാണ് അവരുടെ നന്മ പൊക്കി കാണിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ റോബിൻ ഒരിക്കലും ആരേയും കുറ്റം പറഞ്ഞിട്ടില്ല.

‘അതാണ് റോബിന്റെ സ്ട്രങ്ത്ത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റോബിനെ ഇതുവരെ മീറ്റ് ചെയ്തിട്ടില്ല. വെട്ടി തുറന്നുള്ള സംസാരം കാരണം കെണികളിൽ പെട്ടിട്ടുണ്ട്. സിനിമ അവസരങ്ങൾ വരെ അത് നഷ്ടപ്പെടുത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രണവ് മോഹൻലാലിന്റെ കാര്യത്തിൽ കോൺഫിഡൻസ് ഉണ്ടെന്നും ഇല്ലെന്നും പറയാം.’ ‘കാരണം പണ്ട് ഞാൻ ആഗ്രഹിച്ച കാര്യം പിന്നീട് എനിക്ക് സാധിച്ച് കിട്ടിയിട്ടുണ്ട്. പക്ഷെ അപ്പോൾ ആലോചിച്ച് മറന്ന് കളയണം.’
അതിൽ വർക്ക് ചെയ്തോണ്ടിരുന്നാൽ നടക്കില്ല. ചാക്കോച്ചന് ഒപ്പം അഭിനയിക്കണമെന്നത് അത്തരത്തിൽ ഒരു ആഗ്രഹമായിരുന്നു. അത് സാധിച്ച് കിട്ടിയിട്ടുണ്ട്. ഞാൻ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്.’ ‘കാശുകൊടുത്ത് ആരോടും എന്നെ ട്രോളമൊന്ന് ഞാൻ പറഞ്ഞിട്ടില്ല. ട്രോളുകൾ ആദ്യ കാലത്ത് കിട്ടിയ ആളുകളിൽ ഒരാൾ ഞാനാണ്’ ഗായത്രി സുരേഷ് പറഞ്ഞു. ദിൽഷ ബിഗ് ബോസ് വിന്നറായപ്പോൾ വലിയ രീതിയിൽ ദിൽഷയ്ക്ക് നേരെ സൈബർ അറ്റാക്ക് വന്നപ്പോൾ ഗായത്രി ദിൽഷയെ പിന്തുണച്ച് വന്നത് വാർത്തയായിരുന്നു.
