മറച്ചുവെയ്ക്കാനായില്ല സിനിമയിലെ ആ വലിയ രഹസ്യം പൊട്ടുന്നു! ആരതി ഒളിപ്പിച്ചത് ഇത് ! ഏറ്റവും പുതിയ വിവരം ഇങ്ങനെ..ഇത് ഫാൻ ബേസ് കൂട്ടുമെന്ന് പ്രവചനങ്ങൾ!

ബിഗ് ബോസ്സ് മത്സരാർത്ഥി റോബിനും റോബിന്റെ വിശേഷങ്ങളുമാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം റോബിന് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടത്തിയ പരിപാടിയിലൂടെ റോബിന്റെ വരാൻ പോവുന്ന സിനിമകളെ പറ്റിയുള്ള വിശദാംശങ്ങളും പുറത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന മാസ്സ് ആക്ഷൻ ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. ​ഗോകുലം മൂവീസിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ബ്രൂസ്ലി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റ് കൂട്ടുകെട്ടായ വൈശാഖും -ഉദയ് കൃഷ്ണയുമാണ്. ‘പുലിമുരുകൻ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്

ചിത്രത്തിൽ ബ്രൂസ്ലിയായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. സിനിമയിൽ വില്ലനായി എത്താൻ പോകുന്നത് റോബിൻ രാധാകൃഷ്ണൻ ആണ് എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു റിപ്പോർട്ട്. പുതിയ വാർത്ത പുറത്ത് വന്നതോടെ റോബിൻ ആരാധകരും ആവേശത്തിലാണ്. വില്ലനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതോടെ റോബിൻ്റെ ഫാൻസ് ബേസ് ഇരട്ടിയാകുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ആരാധകർ. റോബിൻ ആർമി ഗ്രൂപ്പുകളിലും പുതിയ വാർത്ത ഉയർത്തിയ ആവേശം ചെറിതല്ല. സോഷ്യൽ മീഡിയയിലും റോബിൻ ആരാധകരുടെ ആവേശം അലതല്ലുകയാണ്.

ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലനാണ് സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടത്തിയത്. പുതിയ വാർത്ത പുറത്ത് വന്നതോടെ റോബിൻ്റെ ആരാധകർ ആവേശത്തിലാണ്. വില്ലനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതോടെ റോബിൻ്റെ ഫാൻസ് ബേസ് ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റോബിൻ ആർമി ഗ്രൂപ്പുകളിലും പുതിയ വാർത്ത ആഘോഷമാക്കുകയാണ്.

ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ ഹീറോ ബ്രൂസ് ലിയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനവും കൈകാര്യം ചെയ്യുന്നത്. ‘എവരി ആക്ഷൻ ഹാസ് കോൺസിക്വുവൻസ്’ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് പറഞ്ഞു. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റോബിനെ പിന്തുണക്കുന്നത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഡീ​ഗ്രേഡ് ചെയ്യാനും നിരവധി പേർ ഉണ്ട്. ഇതിനായി പല ​ഗ്രൂപ്പുകളും ഉണ്ടെന്നാണ് റോബിൻ ആർമീസ് പറയുന്നത്. സിനിമയിൽ വില്ലനായി വന്നാലും റോബിൻ ഞങ്ങളുടെ ഹീറോ ആണെന്നാണ് ആരാധകർ പറയുന്നത്. ഹിറ്റുകൾ മാത്രം നമ്മുക്ക് തന്ന വൈശാഖ് എന്ന ഡയറക്ടർ ഇത്രക്കും താഴേക്ക് പോകണോ എന്ന് കമൻ്റിടുന്നവരും ഉണ്ട്. എന്തായാലും റോബിൻ്റെ സിനിമക്കായി കാത്തിരിക്കുന്നവരാണ് ഏറെയും.

Noora T Noora T :