ഇപ്പോൾ ആളുകളോട് ഇടപഴകുന്നതും സംസാരിക്കുന്നതും സൂക്ഷിച്ചാണ്, മനസമാധാനത്തിനാണ് എപ്പോഴും പ്രാധാന്യം നൽകുന്നത്; റോബിൻ

ബിഗ് ബോസ്സിലൂടെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. പ്രശസ്തി കൂടിയപ്പോൾ റോബിന് ശത്രുക്കളും കൂടി. ഉദ്ഘാടനങ്ങൾക്ക് വന്നാൽ തീർച്ചയായും റോബിൻ അലറി കൂവി സംസാരിച്ചിരിക്കും. ഭൂരിഭാഗം പേരും പരിപാടി കാണാൻ എത്തുന്നത് പോലും റോബിന്റെ അലറി വിളിച്ചുള്ള ആവേശം കാണാനും വേണ്ടിയാണ്. ഇപ്പോൾ വളരെ സൗമ്യനായാണ് ഉദ്ഘാടനങ്ങളിൽ റോബിൻ പങ്കെടുക്കുന്നത്.

മാത്രമല്ല ചിന്തിച്ച് മാത്രമാണ് സംസാരിക്കുന്നതും. റോബിന് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നാണ് സോഷ്യൽമീഡിയയും പറയുന്നത്. ഇപ്പോഴിത തനിക്ക് എതിരെ വന്ന ആരോപണങ്ങളെ കുറിച്ചും താൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമ രാവണയുദ്ധത്തെ കുറിച്ചും ജനങ്ങളോട് സംസാരിച്ചിരിക്കുകയാണ് റോബിൻ. ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആളുകളുടെ ചോദ്യത്തിന് റോബിൻ മറുപടി നൽകിയത്. ‘ഭയങ്കര സംഭവം സിനിമയായിരിക്കില്ല താൻ ചെയ്യുന്നതെന്നാണ് റോബിൻ പറയുന്നത്. രാവണയുദ്ധം സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. അതെന്റെ സെക്കന്റ് പ്രോജക്ടാണ്. ഫസ്റ്റ് പ്രോജക്ട് മറ്റൊന്നാണ്. എന്നെപ്പോലൊരു സാധരണക്കാരന് സിനിമകൾ ചെയ്യാൻ പറ്റും. പക്ഷെ ഒരുപാട് സ്ട്രഗിൾസ് നേരിടേണ്ടി വരും.’

‘അതുകൊണ്ട് തന്നെ ഗ്രാജ്വലി ചെയ്യാമെന്ന് വിചാരിച്ചു. കാരണം എടുത്ത് ചാടി ചെയ്യേണ്ട കാര്യമല്ല. ഞാൻ ഡോക്ടറായി വർക്ക് ചെയ്തിരുന്നയാളാണ്. അതുകൊണ്ട് തന്നെ സിനിമ ഫീൽഡ് വളരെ വ്യത്യസ്തമാണ്. നന്നായി പഠിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. ഭയങ്കര സംഭവം സിനിമയായിരിക്കില്ല ഞാൻ ചെയ്യുന്നത്. പക്ഷെ ഞാൻ എന്റെ ബെസ്റ്റ് കൊടുത്ത് സിനിമ ചെയ്യാൻ ശ്രമിക്കും.’ ‘സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞാൻ തന്നെ എന്റെ പേജിലൂടെ അറിയിക്കും. എല്ലാവരും പറ്റുമെങ്കിൽ സിനിമ കാണാൻ ശ്രമിക്കുക. ഞാൻ ആരേയും ഫോഴ്സ് ചെയ്യത്തില്ല’ എന്നാണ് റോബിൻ തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

താനിപ്പോൾ ആളുകളോട് ഇടപഴകുന്നതും സംസാരിക്കുന്നതും സൂക്ഷിച്ചാണെന്നും മനസമാധാനത്തിനാണ് എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു. ‘ഞാൻ ഏറ്റവും കൂടുതൽ പ്രയോറിറ്റി കൊടുക്കുന്നത് മനസമാധാനത്തിനാണ്. അതുകൊണ്ട് എന്റെ സർക്കിൾ എന്ന് പറയുന്നത് വളരെ ചെറുതാണ്. നമ്മുടെ സർക്കിൾ കുറയുന്നതിന് അനുസരിച്ച് നമ്മുടെ പ്രശ്നങ്ങൾ കുറയും.’ ‘സത്യം പറഞ്ഞാൽ‌ എനിക്കിപ്പോൾ ആരോടെങ്കിലും സംസാരിക്കാനോ ഇടപെടാനോ പേടിയാണ്. കാരണം ആരാണ് ക്യാമറ കൊണ്ടുനടക്കുന്നത് ആരാണ് റെക്കോർ‌ഡ് ചെയ്യുന്നതെന്ന് ഒന്നും ‌അറിയത്തില്ല. സൂക്ഷിച്ചും കണ്ടും ശ്രദ്ധിച്ചുമാണ് മുന്നോട്ട് പോകുന്നത്. എനിക്ക് എതിരെ വന്ന വിമർശനങ്ങൾ കുറച്ച് പെണ്ണുങ്ങൾ വന്നിരുന്ന് പരസ്പരം കുറ്റം പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.’ ‘ഇന്റർവ്യുവെന്ന് പറയുമ്പോൾ ഇന്റർവ്യൂവിന് വരുന്നയാൾക്കും വിളിച്ചിരുത്തുന്നയാൾക്കും ക്വാളിറ്റി വേണം. ഇന്റർവ്യു ചെയ്യപ്പെടുന്നയാൾ അയാളുടെ ലൈഫിലെ കാര്യങ്ങളാണ് പറയേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുകയല്ല വേണ്ടത്. ആരോപണങ്ങൾ പ്രൂവ് ചെയ്യാൻ പോകേണ്ട കാര്യമില്ല. ഒരിക്കൽ അതിന് ശ്രമിച്ചപ്പോൾ എല്ലാം എന്റെ കൈയ്യിൽ ഔട്ട്ബേസ്റ്റായി പോയി’ റോബിൻ പറഞ്ഞു.

Noora T Noora T :