കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന നിയന്ത്രണങ്ങളും നിർദേശങ്ങളുമാണ് സർക്കാർ നൽകി വരുന്നത്. സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.ഇ പ്പോൾ ഇതാ സാമൂഹിക അകലം പാലിക്കാനായി ആവശ്യപ്പെട്ട നടന് റിയാസ് ഖാനെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലെ പനൈയൂരിലെ വസതിക്ക് അടുത്ത് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് കണ്ടതോടെ സാമൂഹിക അകലം പാലിക്കാന്‍ റിയാസ് ആവശ്യപ്പെടുകയായിരുന്നു. ഇത് പറഞ്ഞതോടെ തന്നെ മര്‍ദ്ദിച്ചതായി കാണിച്ച് നടന് കാനതുര്‍ പോലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍
Riyaz Khan