അക്കൗണ്ട് ഹാക്ക് ചെയ്തു; വധഭീഷണിയുണ്ട് വെളിപ്പെടുത്തലുമായി ഫുക്രു

ടിക് ടോക് വീഡിയോകളിലൂടെ കേരളത്തിലെ ആരാധരെ സ്വന്തമാക്കുകയായിരുന്നു കൃഷ്ണ ജീവ് എന്ന ഫുക്രു. ഫുക്രു എന്ന പേരിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതനായത്. ടിക് ടോക്ക് പ്ലാന്റ് ഫോമിൽ നിന്ന് ബിഗ് ബോസ് എന്ന ഷോയിൽ മത്സരാർത്ഥിയായായി എത്തുകയും ചെയ്‌തു. ഇപ്പോൾ ഇതാ ബിഗ് ബോസിൽ നിന്ന് പുറത്തു വന്നതോടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ഉൾപ്പടെ ലഭിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി ഫുക്രു

തന്റെ അക്കൗണ്ടിൽ നിന്ന് മോശം കമന്റുകളും സന്ദേശങ്ങളും അയക്കുകയും തുടർച്ചയായി തനിയ്ക്ക് വധഭീഷണി ഉൾപ്പടെയുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും ഫുക്രു സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.

ഫുക്രുവിന്റെ വാക്കുകൾ

ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയത്തില്ല. എങ്കിലും എനിക്ക് നിങ്ങളോട് അത് പറയാൻ തോന്നി. എന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഇന്നലെ ആരോ ഹാക് ചെയ്തു. അതീന്ന് ഞാനിടാത്ത കുറേ കമന്റുകൾ പോയിട്ടുണ്ടായിരുന്നു. ഇതിനു മുമ്പ് ഞാൻ ബിഗ് ബോസിലായിരുന്നു സമയത്തും കുറേ ആളുകൾ ഒരുമിച്ച് റിപ്പോർട്ട് അടിച്ച് എന്റെ അക്കൗണ്ട് കളഞ്ഞു. അത് ഞങ്ങൾ തിരിച്ചെടുത്തു. ഹാക് ചെയ്തതും ഞങ്ങൾ തിരിച്ചെടുത്തു. ഹാക് ചെയ്യപ്പെട്ട സമയത്ത് നിങ്ങളെ അറിയിക്കാതിരുന്നത് അവര് എന്തെങ്കിലും ചെയ്തു കളയുമോ എന്ന പേടി കൊണ്ടാണ്. എന്തിനു വേണ്ടി ഇത് ചെയ്യുന്ന എന്ന് എനിക്കറിയത്തില്ല. ചിലപ്പോൾ മറ്റുള്ളവരോടുള്ള അമിതമായ ഇഷ്ടം കൊണ്ട് ചെയ്യുന്നതായിരിക്കാം. എന്റെ ഇൻസ്റ്റഗ്രാമായാലും ഫെയ്സ്ബുക്കായാലും ഒരുപാട് മോശം കമന്റുകളുണ്ട്. വധഭീഷണി വരെയുണ്ട്. എല്ലാം ഞാൻ അതിന്റെ സ്പിരിറ്റിലാണ് എടുക്കുന്നത്. ഈയൊരു കാര്യം നിങ്ങളോടു പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഈയൊരു വിഡിയോ ചെയ്തത്. നിങ്ങളാരും എന്നെ സംശയത്തോടെ നോക്കണ്ട. ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും വീട്ടില് സേഫ് ആയിരിക്കുക

ഫുക്രുവിന്റെ പോസ്റ്റിന് താഴെ ബിഗ് ബോസ് താരങ്ങളായ ആര്യയും രഘുവുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു. ഞങ്ങളെല്ലാവരും കൂടെയുണ്ട് കുട്ടപ്പാ… എന്നായിരുന്നു ആര്യയുടെ കമന്റ്. ഒന്നും സംഭവിക്കില്ല. ഞങ്ങളെല്ലാവരും ഫുക്രുവിനൊപ്പം ഉണ്ടെന്നും ഇത്തരം കമന്റുകളൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നുമൊക്കെ ആരാധകര്‍ പറയുന്നു

fukru

Noora T Noora T :