മലയാള സിനിമയില്‍ അടിച്ച് കേറി വന്ന താരമാണ് പൃഥ്വിരാജ്; റിയാസ് ഖാന്‍

മലയാളികള്‍ക്ക് റിയാസ് ഖാന്‍ എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ കവര്‍ന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പേള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത് റിയാസ് ഖാന്റെ ഡയലോഗാണ്. ‘അടിച്ച് കേറി വാ’ എന്ന ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ് താരം.

ജലോത്സവം എന്ന ചിത്രത്തിലെ റിയാസ് ഖാന്റെ ദുബായ് ജോസ് എന്ന കഥാപാത്രത്തിന്റെ ഡയലോഗാണ് ഇത്. സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വലിയ രീതിയില്‍ ഡയലോഗ് പ്രചരിക്കുന്നത്.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്ട്‌സാപ്പും നിറയെ ജോസ് റീലുകളും മീമുകളുമാണ്. ടര്‍ബോ സിനിമയും ജോസ് എന്ന കഥാപാത്രവും ഹിറ്റായതോടെയാണ് ദുബായ് ജോസും തരംഗമായത്. ഒരു സ്പൂഫായി കണ്ടാണ് പലരും ദുബായ് ജോസിനെ വൈറലാക്കിയത്. ഇപ്പോഴിതാ മലയാള സിനിമയില്‍ അടിച്ച് കേറി വന്ന ഒരു താരമാണ് പൃഥ്വിരാജ് എന്ന് പറഞ്ഞിരിക്കുകയാണ് റിയാസ് ഖാന്‍.

‘മലയാളത്തില്‍ അടിച്ചു കേറിവന്ന ഒരു നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഉറപ്പായും ഞാന്‍ പൃഥ്വിരാജിന്റെ പേര് പറയും. അതിന് കാരണമുണ്ട്, ഞാന്‍ ‘വേഷം’ എന്ന ചിത്രം ചെയ്യുന്ന സമയം, ഞങ്ങള്‍ കോഴിക്കോട് മഹാറാണിയിലാണ് താമസിക്കുന്നത്. അവിടെ ഇന്ദ്രജിത്തുമുണ്ട്. ആ സിനിമയില്‍ അദ്ദേഹമുണ്ട്. ഒരു ദിവസം ഷൂട്ടില്ലാത്ത ദിവസമോ മറ്റോ ആണ്.

അമ്മയും അനിയനും ഇന്ന് ഇവിടേയ്ക്ക് വരുന്നുണ്ട് എന്ന് ഇന്ദ്രന്‍ പറഞ്ഞു. ഈ സംസാരം വരുന്നത് സുകുമാരന്‍ സാറും എന്റെ ഫാദറും തമ്മില്‍ അറിയാം. അങ്ങനെ സംസാരത്തില്‍ ഞങ്ങളൊക്കെ എപ്പോഴൊക്കെയോ കുട്ടിക്കാലത്ത് പരസ്പരം കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും ആര്‍ക്കും ഓര്‍മയില്ല.

ആ കാര്യങ്ങളൊക്കെ ഞാനും ഇന്ദ്രനും സംസാരിക്കുകയാണ്. അങ്ങനെയാണ് കുടുംബത്തെ കുറിച്ചൊക്കെ സംസാരം വന്നത്. ഇന്ന് അമ്മയും അനിയനും വരുന്നുണ്ട് എന്ന് ഇന്ദ്രന്‍ പറഞ്ഞു. അവര്‍ വന്ന ശേഷം ഞാനും ഇന്ദ്രനും അവരുടെ മുറിയില്‍ പോയി.

അമ്മയും പൃഥ്വിയും അവിടെ ഉണ്ട്. പൃഥ്വി അന്ന് കരിയര്‍ തുടങ്ങുന്നേയുള്ളൂ. പിന്നെ ഞാന്‍ പൃഥ്വിയുടെ ഗ്രോത്ത് കാണുന്നത് ലൂസിഫറില്‍ ആണ്.

അതിന് ശേഷം ആടുജീവിതത്തില്‍ ആണ്. എക്‌സ്ട്രാ ഓഡിനറി ഹാര്‍ഡ് വര്‍ക്ക് മാത്രമാണ് അതിന് പിന്നില്‍. അടിച്ചുകേറി വന്നതാണ് അദ്ദേഹം എന്നാണ് അഭിമുഖത്തില്‍ റിയാസ് ഖാന്‍ പറഞ്ഞത്.

1994ല്‍ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെന്നൈയില്‍ കുടുംബത്തോടൊപ്പമാണ് റിയാസ് ഖാന്‍ താമസിക്കുന്നത്. നടി കൂടിയായ ഉമ റിയാസ് ഖാനാണ് താരത്തിന്റെ ഭാര്യ. ഷരീഖ് ഹസന്‍, ഷംസാദ് ഹസന്‍ എന്നിവരാണ് മക്കള്‍.

Vijayasree Vijayasree :