“ദുരിതത്തിലായ കേരളം ഉയര്‍ത്തെഴുന്നേല്‍ക്കണം”- മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് ഒരു തുക സംഭാവന നല്‍കി അച്ഛനും മകനും
പ്രളയക്കെടുതിയിലായ കേരളത്തിന് ബോളിവുഡ് ലോകത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാനായി സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടിയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. കേരളത്തെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റാണ് ബോളിവുഡ് ലോകത്തിന്റെ കണ്ണു തുറപ്പിച്ചത്.
സിദ്ധാര്‍ത്ഥ് ആരംഭിച്ച കേരള ഡൊണേഷന്‍ ചലഞ്ചും ട്വിറ്ററില്‍ തരംഗമായിരുന്നു. ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, സോനം കപൂര്‍, സുശാന്ത് സിംഗ് രജ്പുത്ത് തുടങ്ങീ നിരവധി താരങ്ങളാണ് കേരളത്തിന് സഹായഹസ്തങ്ങളുമായി എത്തിയത്.
ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും അച്ഛനും മകനുമാണ് കേരളത്തിന് കൈത്താങ്ങായി രംഗത്തെത്തിയിരിക്കുന്നത്. ഋഷി കപൂറും മകന്‍ റണ്‍ബീര്‍ കപൂറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സിധിയിലേക്ക് ഒരു തുക സംഭാവന ചെയ്തിട്ടുണ്ട്. ഇക്കാര്യം ഋഷി കപൂര്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. “ഒരു അപേക്ഷ, നിങ്ങള്‍ക്ക് കഴിയാവുന്ന തുക നല്‍കി കേരളത്തെ പ്രളയക്കെടുതിയില്‍ സഹായിക്കണം. ദൈവത്തിന്റെ സ്വന്തം നാട് ദുരിതത്തിലാണ്. അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. ഞാനും റണ്‍ബീറും ചെയ്തു കഴിഞ്ഞു”- ഇപ്രകാരമായിരുന്നു ഋഷി കപൂര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ നല്‍കിയ തുക എത്രയെന്നത് താരം വെളിപ്പെടുത്തിയിട്ടില്ല.
ഇതിനോടകം തന്നെ കേരളത്തിന് സിനിമാരംഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മലയാള താരങ്ങളെ കൂടാതെ കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, വിജയ്, വിജയ് ദേവേരക്കൊണ്ട, വിജയകാന്ത്, ധനുഷ്, നയന്‍താര, തുടങ്ങിയ താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു.
Rishi Kapoor Ranbir Kapoor donates to Kerala flood