‘ഈ വാര്‍ത്തയില്‍ യാതൊരു സത്യവുമില്ല’ ‘മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ കേട്ടാണ് ഞാന്‍ ഇന്ന് ഉണര്‍ന്നത്; റിധിമ പണ്ഡിറ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായുള്ള വിവാഹ വാര്‍ത്ത നിഷേധിച്ച് നടി റിധിമ പണ്ഡിറ്റ്. ടെലിവിഷന്‍ താരമായ റിധിമയും ശഷുഭ്മാനും പ്രണയത്തിലാണെന്നും ഇരവരും ഉടന്‍ വിവാഹിതരാകുമെന്നും ആയിരുന്നു പ്രചരിച്ചു കൊണ്ടിരുന്ന വാര്‍ത്തകള്‍. ഈ പ്രചാരണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

‘മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ കേട്ടാണ് ഞാന്‍ ഇന്ന് ഉണര്‍ന്നത്. ഒരുപാട് കോളുകള്‍ വന്നിരുന്നു. എല്ലാവര്‍ക്കും വരാന്‍ പോകുന്ന എന്റെ വിവാഹത്തെ കുറിച്ചാണ് അറിയേണ്ടത്. എന്നാല്‍ പ്രചരിക്കുന്നത് വാസ്തവമല്ല. എന്റെ വിവാഹം ആയിട്ടില്ല. ഇതുപോലൊരു പ്രധാനപ്പെട്ട കാര്യം എന്റെ ജീവിതത്തില്‍ സംഭവിക്കുകയാണെങ്കില്‍, ഞാന്‍ തന്നെ അത് നിങ്ങളെ അറിയിക്കും.’

‘ഈ വാര്‍ത്തയില്‍ യാതൊരു സത്യവുമില്ല’ എന്നാണ് റിധിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. അതേസമയം, ഈ വാര്‍ത്തയില്‍ പ്രതികരിച്ച് ടൈംസ് ഓഫ് ഇന്ത്യയോടും റിധിമ പ്രതികരിച്ചിട്ടുണ്ട്. ശുഭ്മാനെ തനിക്ക് നേരിട്ട് അറിയുക പോലുമില്ല എന്നാണ് റിധിമ പറയുന്നത്.
‘ഇത് ചിലരുടെ ഭാവനയാണെന്ന് എനിക്ക് തോന്നുന്നു.

ആരോ സൃഷ്ടിച്ച കഥയാണ് വൈറലാകുന്നത്. എനിക്ക് ശുഭ്മാനെ നേരിട്ട് അറിയുക പോലുമില്ല. ഇത് വെറും വിഡ്ഢിത്തമാണ്. രാവിലെ മുതല്‍ എനിക്ക് ആശംസാ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ ഗോസിപ്പ് നിഷേധിച്ച് മടുത്തു. അതുകൊണ്ടാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്’ എന്നാണ് റിധിമ പറയുന്നത്.

അതേസമയം, മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയും ശുഭ്മാന്‍ ഗില്ലും തമ്മില്‍ ഡേറ്റിംഗിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സാറയോ ശുഭ്മാന്‍ ഗില്ലോ പ്രണയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ‘ബഹു ഹമാരി രജനികാന്ത്’ എന്ന സീരിയലിലൂടെയാണ് റിധിമ ശ്രദ്ധ നേടുന്നത്. മോഡല്‍ കൂടിയായ താരം നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :