ഒരു വർഷം വേദന സഹിച്ചിരുന്നു; ആ പ്രണയം ഒടുവിൽ സംഭവിച്ചത്; രേവതി മനസ്സ് തുറക്കുന്നു

‘അമ്മ വേഷങ്ങൾ ചെയ്‌തും നായികയായും മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് രേവതി
രേവതി അനശ്വരമാക്കിയ കഥാപാത്രങ്ങൾ ചെറുതല്ല. മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത കഥാപത്രങ്ങളിലൂടെയും ഇടക്ക് മാത്രം നായകന്റെ നിഴലായും എത്തുന്ന കഥാപാത്രങ്ങളിലൂടെ രേവതി തന്റെ ഇരിപ്പിടം സിനിമയിൽ ഉറപ്പിക്കുകയായിരുന്നു . സംവിധാനത്തിലും സ്ത്രീ ഉന്നമന പ്രവർത്തനത്തിലും മുന്നിട്ട് നിൽക്കുന്ന രേവതിയുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരുന്നില്ല

പുതിയ മുഖത്തിലൂടെ പുതിയ മുഖമെന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു രേവതിയും സുരേഷ് മേനോനും പ്രണയത്തിലായത്. ഈ സിനിമയുടെ സംവിധായകനായിരുന്നു അദ്ദേഹം. വിവാഹശേഷം ടെലിവിഷന്‍ പരമ്പരകളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമായാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.

വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറയുന്ന രേവതിയുടെ അഭിമുഖം വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു രേവതി വേര്‍പിരിയലിനെക്കുറിച്ച് സംസാരിച്ചത്.

1988 ലായിരുന്നു ഇവരുടെ വിവാഹം. 2002ലായിരുന്നു വിവാഹമോചനം. അപ്രതീക്ഷിതമായാണ് തങ്ങള്‍ പ്രണയത്തിലായതെന്ന് താരം പറയുന്നു. പുസ്തകവും സംഗീതവുമായിരുന്നു ഞങ്ങളെ അടുപ്പിച്ചത്. ഒരുമിച്ചെടുത്ത തീരുമാനം രണ്ട് പേരുടേയും കുടുംബം ഈ പ്രണയത്തെ എതിര്‍ത്തിരുന്നുവെങ്കില്‍ വിവാഹം നടക്കില്ലായിരുന്നു . അങ്ങനെ ഭയങ്കരമായ പ്രണയമായിരുന്നില്ല. രണ്ടാളും മെച്വേര്‍ഡായിരുന്നു ആ സമയത്ത്. സുരേഷ് സുരേഷിന്റെ അമ്മയോട് പറഞ്ഞു. എന്റെ രക്ഷിതാക്കളോടും പറഞ്ഞു. അവര്‍ ഓക്കെ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ തീരുമാനമെടുത്തത്. ആ സമയത്താണ് ശരിക്കും പ്രണയം തുടങ്ങിയത്.

വീട്ടുകാരുടെ അനുമതി നേരത്തെയും ഇഷ്ടവും സ്‌നേഹവുമൊക്കെ മനസ്സിലുണ്ടായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെയാണ് ബന്ധം ദൃഢമായത്. ഒരേ പ്രൊഫഷനായതിന്റെ ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ല. സമയത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ അതേ പോലെ അദ്ദേഹത്തിന് മനസ്സിലാവുമായിരുന്നു. മനോഭാവമാണ് പ്രധാനം. നമ്മളെ മനസ്സിലാക്കാന്‍ കഴിയുമോയെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഒരേ പ്രൊഫഷനായാലും മറ്റ് ജോലിയായാലും പ്രധാനം ഈ മനസ്സിലാക്കലാണെന്നും രേവതി പറയുന്നുണ്ട്. വേദനാജനകം വിവാഹ ജീവിതത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോഴായിരുന്നു ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. തങ്ങള്‍ രണ്ടാളും ആലോചിച്ചാണ് പിരിഞ്ഞത്. വ്യത്യസ്തമായ വേര്‍പിരിയലായിരുന്നു ഞങ്ങളുടേത്. കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് എനിക്കാണ് തോന്നിയത്. കുറേക്കൂടി ഞാനാഗ്രഹിച്ചത്. അതേക്കുറിച്ചൊക്കെ ഞങ്ങള്‍ ഇരുന്ന് സംസാരിച്ചു.

വേര്‍പിരിയല്‍ വേദനാജനകമായ കാര്യമാണ്. എങ്ങനെയൊക്കെ സംസാരിച്ചാലും സങ്കടമുള്ള കാര്യമാണത്. അടൂര്‍ഭാസി അട്ടയെപ്പോലെ… സാഗര്‍ ഏലിയാസ് ജാക്കിയെന്ന് പേരിട്ടത്… വല്ലാത്ത സങ്കടമായിരുന്നു വിവാഹജീവിതത്തിലെ വേര്‍പിരിയല്‍ പ്രത്യേകിച്ചും. ആ സങ്കടത്തില്‍ നിന്ന് അത്ര പെട്ടെന്ന് കരകയറാനാവില്ല. വിവാഹമോചനത്തിന് ശേഷവും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്.

വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് സുരേഷ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ബ്രിട്ടാസ് ചോദിച്ചപ്പോള്‍ അത് സ്വകാര്യമായി വെക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു രേവതി പറഞ്ഞത്. ഇമോഷണലായിരുന്നു. താന്‍ ചെയ്യുന്നത് ശരിയാണോയെന്നറിയില്ലായിരുന്നു. വീട്ടുകാരോട് പറഞ്ഞു പിരിയാന്‍ പോവുന്ന സമയത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെന്ന്.കാരണങ്ങളും പറഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം ആ വേദന സഹിച്ചിരുന്നു. ഞാന്‍ സുരേഷിനെ കണ്ടെത്തുന്നത് 19 വയസ്സിലാണ്. 20 വര്‍ഷമായി ഞങ്ങള്‍ക്ക് അറിയാം. എന്‍രെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളും ഞങ്ങളൊരുമിച്ചാണ് അറിഞ്ഞത്. ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും. അതെങ്ങനെയെന്നറിയില്ല.

പുതിയ മുഖത്തിലൂടെ പുതിയ മുഖമെന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു രേവതിയും സുരേഷ് മേനോനും പ്രണയത്തിലായത്. ഈ സിനിമയുടെ സംവിധായകനായിരുന്നു അദ്ദേഹം. വിവാഹശേഷം ടെലിവിഷന്‍ പരമ്പരകളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമായാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. വിവാഹമോചനത്തിന് ശേഷം സുഹൃത്തുക്കളായി തുടരുകയാണ് ഇവര്‍.

revathy

Noora T Noora T :