സത്യമറിയാനാണ് ജയറാമിനെ വിളിച്ചത്..എന്നാൽ സംഭവം കേട്ട ശേഷം അവൻ കരയുകയായിരുന്നു!

പിറവി, മൈഡിയര്‍ കുട്ടിച്ചാത്തന്‍, മേലെ പറമ്ബില്‍ ആണ്‍വീട്, വാനപ്രസ്ഥം, ദേവദൂതന്‍, പിന്‍ഗാമി തുടങ്ങിയ മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വഹിച്ച മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്താണ് രഘുനാഥ് പലേരി.അടുത്തിടെ അന്തരിച്ച കെകെ ഹരിദാസ്‌ എന്ന സംവിധായകന്‍ ആദ്യമായി സംവിധാനം ചെയ്ത ജയറാം ചിത്രം വധു ഡോക്ടറാണ് എന്ന സിനിമയെക്കുറിച്ച്‌ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുകയാണ് രഘുനാഥ് പലേരി.

‘ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ ഹരിദാസ്‌ ഒരിക്കല്‍ എന്റെ അടുത്ത് ഒരു ആവശ്യവുമായി വന്നു. എനിക്കൊരു സ്ക്രിപ്റ്റ് വേണം. ഒരു സിനിമ സംവിധാനം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. ഞാന്‍ ചോദിച്ചു ആരെയാണ് നായകനായി മനസ്സില്‍ കണ്ടിരിക്കുന്നതെന്ന്.ഉടനടി ഉത്തരവും വന്നു, അത് ജയറാമാണ്. നല്ല ഒരു കഥയുമായി വന്നാല്‍ സിനിമ ചെയ്യാമെന്ന് ജയറാം പറഞ്ഞിട്ടുണ്ടെന്ന് ഹരിദാസ് എന്നോട്‌ പറഞ്ഞു, ഞാന്‍ അതിലെ സത്യം അറിയാന്‍ ജയറാമിനെ വിളിച്ചു. എന്തായാലും ഭാഗ്യത്തിന് ജയറാം വീട്ടില്‍ തന്നെയുണ്ടായിരുന്നു!. ഞാന്‍ ചോദിച്ചു ഹരിദാസ്‌ എന്റെയടുത്ത് ഒരു കഥ ചോദിച്ചു വന്നിട്ടുണ്ട്. നല്ലൊരു തിരക്കഥയുമായി വന്നാല്‍ ജയറാം അഭിനയിക്കാം എന്ന് പറഞ്ഞതായി ഹരിദാസ്‌ പറയുന്നു, അത് ശരിയാണോ? അങ്ങനെയൊരു കഥ ഞാന്‍ എഴുതി കൊടുത്താല്‍ ജയറാം അതിന്റെ ഭാഗമാകുമോ? ജയറാം പറഞ്ഞു ‘അതിനെന്താ നല്ല കഥയാണേല്‍ നമുക്ക് ചെയ്യാലോ’ എന്ന്, ജയറാം അങ്ങനെ പറഞ്ഞതും ആ സെക്കന്റില്‍ എവിടുന്നോ എന്റെ മനസ്സില്‍ ഒരു കഥ വന്നു, അത് അത്രയും പെട്ടെന്ന് എന്റെ മനസ്സിലേക്ക് എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. അങ്ങനെ ‘വധു ഡോക്ടറാണ്’ എന്ന സിനിമയുടെ പ്രമേയം ഞാന്‍ ജയറാമിനോട് ഫോണില്‍ക്കൂടി ലഘുരൂപത്തില്‍ പറഞ്ഞു കൊടുത്തു, ശേഷം കഥ കേട്ട ജയറാം ജയറാം പൊട്ടിച്ചിരിച്ചു. ഇതെന്തായാലും നമുക്ക് ചെയ്യാമെന്ന് ഉറപ്പും പറഞ്ഞു. പിന്നീട് ഫോണ്‍ വച്ച്‌ കഴിഞ്ഞു ഞാന്‍ നോക്കുമ്ബോള്‍ ഹരിദാസ്‌ എന്റെ മുന്നില്‍ നിന്ന് കരയുന്നതാണ് ഞാന്‍ കാണുന്നത്. ഒരു സംവിധായകന്‍ അദ്ദേഹത്തിന്‍റെ സിനിമ പിറക്കും മുന്‍പേ ആ സിനിമയുടെ കഥ കേട്ട് സന്തോഷകണ്ണീര്‍ പൊഴിക്കുന്ന ഒരു അനുഭവം എനിക്ക് ആദ്യമായിട്ടായിരുന്നു. പിന്നീട് കെകെ ഹരിദാസ്‌ ‘വധു ഡോക്ടറാണ്’ എന്ന സിനിമ മനോഹരമായി സംവിധാനം ചെയ്യുകയും ചെയ്തു’.

about jayaram

Vyshnavi Raj Raj :