ഒന്നര ദശാബ്ദത്തിന് ശേഷം വീണ്ടും ചിലങ്കയണിയാനൊരുങ്ങി മലയാളികളുടെ സ്വന്തം ഭാനുമതി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ചിലങ്കയണിയാനൊരുങ്ങി മലയാളികളുടെ നിത്യഹരിത നടി രേവതി. രേവതി പഠിച്ച നൃത്ത വിദ്യാലയമായ ശ്രീ സരസ്വതി ഗാന നിലയത്തിന്‍്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് നടി വീണ്ടും നൃത്തം അവതരണവുമായി തിരിച്ചു വരവ് നടത്തുന്നത് . കൃഷ്ണാ നീ ഭേഗനേ ഭാരോ… എന്ന ഗാനത്തിനാണ് രേവതി ചുവടുവയ്ക്കുന്നത്. പതിനഞ്ച് മുതല്‍ ഇരുപത് മിനുറ്റോളം നീളുന്ന നൃത്തമാണ് രേവതി അവതരിപ്പിക്കുന്നത്.

ഈ വരുന്ന ഞായറാഴ്ച ചെന്നൈയിലാണ് പരിപാടി നടക്കുന്നത്. 1979 ലായിരുന്നു ഭരതനാട്യത്തില്‍ രേവതി അരങ്ങേറ്റം കുറിച്ചത്.പിന്നീടുള്ള കാലങ്ങളില്‍ പലപ്പോഴായി നിരവധി സ്‌റ്റേജുകളില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് അവതരിപ്പിച്ചിരുന്നു. താന്‍ ഇത് ഏറെ തവണ ചെയ്തിട്ടുള്ള ഭാവമാണ്. പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സോളോ പെര്‍ഫോമന്‍സ് ചെയ്യുന്നതെങ്കിലും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.

revathi- dances- after long break

Noora T Noora T :