ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മനസിലാവില്ല, മോദിയെ പരിഹസിച്ച മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി

ജനത കർഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾക്കു മറുപടിയുമായി റസൂൽ പൂക്കുട്ടി. ട്വിറ്ററിലൂടെയാണ് പരിഹാസവുമായി എത്തിയത്.
മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലാകണമെന്നില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, ജനത കർഫ്യൂ എന്ന് പറഞ്ഞാൽ മലയാളികൾക്ക് മനസിലാവില്ല. ഞായറാഴ്ച ഹർത്താലാണെന്ന് അവരോട് പറയൂ. കൂടുതൽ മദ്യം കരുതാൻ അവരെ അനുവദിക്കൂ.’– പൂക്കുട്ടി ട്വീറ്റ് ചെയ്തു

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയിതിരിക്കുകയാണ് പ്രധാനമന്ത്രി. രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ആരും വീട്ടിൽനിന്നു പുറത്തിറങ്ങരുത്. വീട്ടിൽ തന്നെ തുടരണം എന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

Resul Pookutty Tweet On Janatha Curfew Troll……

Noora T Noora T :