മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ ഈസ്റ്ററിന് ദിലീപ് പങ്കുവെച്ച സിനിമ പോസ്റ്റർ ചർച്ചയായിരുന്നു. നടന്റെ ഏറ്റവും പുതിയ ചിത്രമായ ദി പ്രിൻസ് ആന്റ് ഫാമിലിയുടെ പോസ്റ്റർ പങ്കുവെച്ചാണ് നടൻ ഈസ്റ്റർ ആശംസ അറിയിച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് മന്റുകളുമായി രംഗത്തെത്തിയിരുന്നത്. അതിൽ മുൻ എംപി രമ്യ ഹരിദാസും കമന്റ് ചെയ്തിരുന്നു.
ജീവിതത്തിൽ കനൽ വഴികൾ പിന്നിടുന്നവർക്ക് പ്രത്യാശയുടെ സുന്ദരമായ ഉയർത്തെഴുന്നേൽപ്പ് കാത്തിരിക്കുന്നു എന്ന സന്ദേശമാണ് ഓരോ ഈസ്റ്ററും. പ്രിയപ്പെട്ടവർക്ക് ഈസ്റ്റർ ആശംസകൾ’ എന്നാണ് രമ്യ കുറിച്ചത്. എന്നാൽ ദിലീപിനെ പോലെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ഒരാളോട് എങ്ങനെയാണ് ഉയർത്തെഴുന്നേൽക്കാനൊക്കെ ആശംസിക്കുകയെന്നാണ് ഇതിന് താഴെ മറുപടിയായി പലരും കമന്റ് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസ് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെതിരായ വിമർശനങ്ങൾ ഏറെയും.
അതേസമയം, മെയ് 9 നാണ് ദിലീപിന്റെ 150ാമത്തെ ചിത്രം കൂടിയായ ദി പ്രിൻസ് ആന്റ് ദി ഫാമിലി റിലീസ് ആകുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിച്ചത്. ബിന്റോ സ്റ്റീഫൻ ആണ് സിനിമയുടെ സംവിധായകൻ. ദിലീപ്-ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ തുടങ്ങിയ താരങ്ങളും വേഷമിടുന്നുണ്ട്.
അതേസമയം, നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ആണ് സുനിയുടെ വെളിപ്പെടുത്തൽ. ഒളികാമറ ഓപ്പറേഷമാണെന്നാണ് ചാനൽ വ്യക്തമാക്കിയത്. എന്നാൽ ഈ വാദം പൂർണമായി തള്ളുന്നുണ്ട്. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്.
അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് കൊച്ചിിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. എന്നാൽ ഈ 2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി സമ്മതിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേസിൽ അന്തിമ വാദം പൂർത്തിയായത്. ഇതുവരെയുള്ള വാദത്തിൽ കോടതിക്ക് ആവശ്യമെങ്കിൽ വ്യക്തത തേടും. ഇതിനായി കേസ് മെയ് 21ന് പരിഗണിക്കുന്നതായിരിക്കും. അതിന് ശേഷം വിചാരണക്കോടതി കേസ് വിധി പറയാൻ മാറ്റും. ഏഴ് വർഷവും ഒരു മാസവും നീണ്ട വിചാരണ നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിനെ തുടർന്നാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന് ആവശ്യപ്പെട്ട് നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
കേസിന്റെ നടപടിക്രമങ്ങൾ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹർജി തീർപ്പാക്കുകയും ചെയ്തത്.
കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അവസാനഘട്ടത്തിലാണ്. അന്തിമവാദം പൂർത്തിയാക്കി ജൂണിൽ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.
ഈ വിടുതൽ ഹർജി പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് പിൻവലിക്കുകയായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടർന്ന് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനത്തിനെതരേയും ദിലീപ് കോടതിയിലെത്തിയിരുന്നു. കേസിൽ വിചാരണ വൈകുന്നുവെന്ന് ആരോപിച്ചടക്കം ദിലീപ് ഹർജി നൽകിയിട്ടുണ്ട്.
എന്നാൽ ഇതെല്ലാം ദിലീപിന്റെ തന്ത്രങ്ങൾ മാത്രമാണെന്നും വിചാരണ വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയടക്കം മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനുള്ള നടന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരെ തുടരെയുള്ള ഹർജികളിൽ അതിജീവിതയും നടനെതിരെ രംഗത്തെത്തിയിരുന്നു.