അശ്ലീല ഉള്ളടക്കം; മൂന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്ക് വാര്‍ത്താവിതരണമന്ത്രാലയം നോട്ടീസയച്ചു

അശ്ലീല ഉള്ളടക്കം നീക്കാനാവശ്യപ്പെട്ട് മൂന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്ക് വാര്‍ത്താവിതരണമന്ത്രാലയം നോട്ടീസയച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേശരംസ്, െ്രെപം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ ഉള്ളടക്കങ്ങള്‍ കമ്പനി നീക്കംചെയ്തു.

നിയമമുണ്ടെങ്കിലും ഒ.ടി.ടി.കളിലെ ഉള്ളടക്കത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ്. ഒ.ടി.ടി. രംഗത്ത് വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെന്ന് മന്ത്രാലയത്തിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാത്തിലായിരുന്നു നടപടി. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

രാജ്യത്താകെ 57 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന ഒ.ടി.ടി.കളിലാണ് അശ്ലീല ഉള്ളടക്കങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ നോട്ടീസ് ലഭിച്ച മൂന്ന് ഒ.ടി.ടി.കളും രജിസ്റ്റര്‍ചെയ്യാത്തവയാണ്.

Vijayasree Vijayasree :